പോ​ക്സോ കേ​സ് പ്ര​തി​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു
Wednesday, December 1, 2021 12:51 AM IST
കോ​യ​ന്പ​ത്തൂ​ർ: ജാ​മ്യ​ത്തി​ൽ പു​റ​ത്തു വ​ന്ന പോ​ക്സോ കേ​സ് പ്ര​തി​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​രു​തൂ​ർ പ്രി​ൻ​സി(48)നാ​ണ് കു​ത്തേ​റ്റ​ത്.
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റോ​ർ ന​ട​ത്തി​യി​രു​ന്ന പ്രി​ൻ​സ് ഇ​വി​ടെ ജോ​ലി​ക്കു നി​ന്നി​രു​ന്ന വെ​ള്ളി​യ​ങ്കാ​ട് പ​ണ​പാ​ള​യം സ്വ​ദേ​ശി​നി​യാ​യ 17 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ മൂ​ന്നു മാ​സം മു​ൻ​പ് വി​വാ​ഹ വാ​ഗ്ദാ​നം നല്കി പ​ല​യി​ട​ങ്ങ​ളി​ലാ​യി കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു.
സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത കാ​ര​മ​ട പോ​ലീ​സ് പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. മൂ​ന്നു മാ​സം ക​ഴി​ഞ്ഞു ജാ​മ്യ​ത്തി​ൽ പു​റ​ത്തുവ​ന്ന പ്രി​ൻ​സി​നെ ക​ഴി​ഞ്ഞദി​വ​സം രാ​ത്രി അജ്ഞാ​തൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഗുരുതരമാ​യി പ​രി​ക്കേ​റ്റ പ്രി​ൻ​സി​നെ കോ​യ​ന്പ​ത്തൂ​ർ മെ​ഡി ക്കൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ര​മ​ട പോ​ലീ​സ് കേ​സെ​ടു​ത്ത് കു​റ്റ​വാ​ളി​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.