കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത ജീ​വ​ന​ക്കാ​രെ മാ​റ്റി നി​ർ​ത്ത​ണം; ഫെ​റ്റോ
Thursday, December 2, 2021 1:27 AM IST
വ​ട​ക്ക​ഞ്ചേ​രി: ഒ​മി​ക്രോ​ണ്‍ പോ​ലു​ള്ള കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​ത്തി​ൽ ലോ​കം ന​ടു​ങ്ങി നി​ൽ​ക്കു​ന്പോ​ൾ വാ​ക്സി​ൻ പോ​ലും എ​ടു​ക്കാ​തെ നാ​ടി​നു ഭീ​ഷ​ണി​യാ​യി മാ​റു​ന്ന അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും സ​ർ​വീ​സി​ൽ നി​ന്നു മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഫെ​റ്റോ) സം​സ്ഥാ​ന ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​ത് വി​ശ്വാ​സ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ങ്കി​ൽ അ​ത്ത​ര​ക്കാ​ർ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ ശി​വ​ദാ​സ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.കെ. ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.