റോ​ഡി​ലേ​ക്കു തള്ളിനി​ൽ​ക്കു​ന്ന മു​ള​ങ്കൂ​ട്ടം അപകട ഭീ​ഷ​ണി
Thursday, December 2, 2021 1:27 AM IST
ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് കോ​ട്ടേ​ക്കു​ളം-​ ക​ല്ല​ത്താ​ണി റോ​ഡി​ൽ കോ​ന്ന​ല്ലൂ​ർ മു​സ്ലിം പ​ള്ളി​ക്കു സ​മീ​പം റോ​ഡി​ലേ​ക്കു ചെ​രി​ഞ്ഞ് നി​ൽ​ക്കു​ന്ന മു​ള​ങ്കൂ​ട്ടം വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ദു​രി​ത​മാ​കു​ന്നു. ഇ​തു​വ​ഴി വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ന്നു. സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്കും മു​ള​ക​ൾ പ​ട​ർ​ന്നു നി​ൽ​ക്കു​ന്നു​ണ്ട്.
വൈ​ദ്യു​തി ബോ​ർ​ഡി​നോ​ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ടും മാ​റി മാ​റി പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വൈ​ദ്യു​തി ലൈ​നി​ലേ​ക്കു വ​ള​രു​ന്ന മു​ള​ക​ളു​ടെ മു​ക​ൾ ഭാ​ഗം മാ​ത്രം കെഎസ്ഇ​ബി നീ​ക്കം ചെ​യ്തു.
ഭീ​ഷ​ണി​യാ​യ റോ​ഡ​രി​കി​ലെ മു​ള​ങ്കൂ​ട്ടം നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.