പുഴയോരവാസികൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Thursday, December 2, 2021 1:28 AM IST
പാ​ല​ക്കാ​ട് : ആ​ളി​യാ​ർ ഡാ​മി​ൽ നി​ന്ന് ഇ​ന്ന​ലെ 2000 ഘ​ന​യ​ടി വെ​ള്ളം തു​റ​ന്ന് വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ല​ത്ത​റ റെ​ഗു​ലേ​റ്റ​ർ ഷ​ട്ട​റു​ക​ൾ ക്ര​മാ​തീ​ത​മാ​യി തു​റ​ക്കേ​ണ്ട​തി​നാ​ൽ ചി​റ്റൂ​ർ പു​ഴ​യി​ൽ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കൂ​ടാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
ചി​റ്റൂ​ർ പു​ഴ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രും കോ​സ് വേ​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃത​ർ അ​റി​യി​ച്ചു.