മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യോ​ഗം അ​ല​സിപ്പിരി​ഞ്ഞു
Thursday, December 2, 2021 1:28 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നാ​കാ​തെ പി​രി​ഞ്ഞു.
ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ എ​ടു​ത്ത ചി​ല തീ​രു​മാ​ന​ങ്ങ​ൾ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് വ​ച്ച​താ​ണ് യോ​ഗം അ​ല​സി പി​രി​യാ​ൻ ഇ​ട​യാ​ക്കി​യ​ത്. പ്ര​സി​ഡ​ണ്ട് ഉ​മ്മു​സ​ൽ​മ​യും ബു​ഷ​റ​യും ഒ​ഴി​കെ മ​റ്റ് മു​സ്ലീം ലീ​ഗ് അം​ഗ​ങ്ങ​ളാ​രും യോ​ഗ​ത്തി​ന് എ​ത്തി​യി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഉ​മ്മു​സ​ൽ​മ സെ​ക്ര​ട്ട​റി​ക്ക് എ​തി​രെ ന​ൽ​കി​യ പ​രാ​തി​യാ​ണ് യോ​ഗ​ത്തി​ൽ അ​ജ​ണ്ട​യാ​യി വ​ന്ന​ത്.
എ​ന്നാ​ൽ ഈ ​അ​ജ​ണ്ട​ക​ൾ താ​ൻ അ​റി​യാ​തെ​യാ​ണ് യോ​ഗ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് വ​ച്ചി​ട്ടു​ള്ള​തെ​ന്നും ഇ​തു തീ​ർ​ത്തും വ്യ​ക്തി​പ​ര​മാ​യ അ​ജ​ണ്ട​യാ​ണെ​ന്നും അ​ധ്യ​ക്ഷ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഇ​തി​നെ​തി​രെ സം​സാ​രി​ച്ച​താ​ണ് യോ​ഗം അ​ല​സാ​ൻ ഇ​ട​യാ​ക്കി​യ​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ത​ന്നെ​യാ​ണ് ച​ർ​ച്ച ചെ​യ്യേ​ണ്ട​തെ​ന്നും അ​ജ​ണ്ട​ക​ൾ വ്യ​ക്തി​പ​ര​മ​ല്ലെ​ന്നും മ​റ്റ് അം​ഗ​ങ്ങ​ൾ വാ​ദി​ച്ചു.
ബ​ഹ​ള​മാ​യ​തോ​ടെ അ​ധ്യ​ക്ഷ യോ​ഗം അ​വ​സാ​നി​ച്ച​താ​യി അ​റി​യി​ച്ചു. ഇ​തോ​ടെ ഒ​രു കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വാ​തെ യോ​ഗം പി​രി​യു​ക​യാ​യി​രു​ന്നു.
നാലുമാ​സ​ത്തോ​ള​മാ​യി തു​ട​രു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ൾ പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ൾ ഇ​ട​പ്പെ​ട്ടി​ട്ടും ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.