വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ന​ശി​പ്പി​ക്കു​ന്ന​ത്... അ​പൂ​ർ​വയിനം ക​സ്തൂ​രി വെ​ണ്ട​യും
Thursday, December 2, 2021 1:28 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ന​ശി​പ്പി​ക്കു​ന്ന പ​ച്ച​ത്തു​രു​ത്തു​ക​ളി​ൽ ന​ഷ്ട​മാ​കു​ന്ന​ത് അ​പൂ​ർ​വ​മാ​യ ക​സ്തൂ​രി​വെ​ണ്ട​യു​ടെ ഹ​രി​ത തോ​ട്ട​ങ്ങ​ൾ.

പോ​ഷ​ക​ഗു​ണ​വും ഒൗ​ഷ​ധ ഗു​ണ​ങ്ങ​ളും ഏ​റെ​യു​ള്ള ഈ ​ഇ​നം വെ​ണ്ട കൂ​ടു​ത​ലാ​യി വ​ള​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന ക​ല്ലി​ങ്ക​ൽ പാ​ടം റോ​ഡി​ലെ വീ​ട്ടു​മു​റ്റ​ങ്ങ​ളെ​ല്ലാം.

എ​ട്ട​ടി​യോ​ളം ഉ​യ​രം വ​രു​ന്ന ചെ​ടി​യി​ൽ ഏ​തു​കാ​ല​ത്തും നി​റ​യെ വെ​ണ്ട​യ്ക്ക ഉ​ണ്ടാ​കും. മൂ​പ്പെ​ത്തും മു​ന്പേ കാ​യ പ​റി​ച്ച് ക​റി വയ്​ക്ക​ണം. മെ​ഴു​ക്കു​പു​ര​ട്ടി​യും സാ​ന്പാ​റി​നും ഇ​ത് ഉ​ത്ത​മ​മെ​ന്ന് വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്നു.

സാ​ധാ​ര​ണ വെ​ണ്ട​യേ​ക്കാ​ൾ ഇ​തി​നു നീ​ളം ന​ന്നേ കു​റ​വാ​ണ്. ചെ​ടി വ​ലു​താ​ണെ​ങ്കി​ലും കു​ഞ്ഞ​ൻ കാ​യ്ക​ളാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. എ​ന്നാ​ൽ പൂ​ക്ക​ൾ​ക്ക് ന​ല്ല വ​ലി​പ്പ​മു​ണ്ട്.

പ​ണ്ടു​കാ​ല​ത്ത് ഗ്രാ​മ​ങ്ങ​ളി​ൽ ഈ ​ഇ​നം വെ​ണ്ട സ​ർ​വ്വ​സാ​ധാ​ര​ണ​മാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ഇ​ത് അ​പൂ​ർ​വ്വ​മാ​യി മാ​റി. ഇ​ളം വെ​ണ്ട​ക്കാ​യ രാ​വി​ലെ തു​ട​ർ​ച്ച​യാ​യി ക​ഴി​ച്ചാ​ൽ ര​ക്ത​ദൂ​ഷ്യ രോ​ഗ​ങ്ങ​ൾ ഇ​ല്ലാ​താ​കു​മെ​ന്നാ​ണ് ആ​യു​ർ​വേ​ദ വൈ​ദ്യന്മാ​രും പ​റ​യു​ന്ന​ത്.

പ്ര​ത്യേ​ക പ​രി​ച​ര​ണമൊ​ന്നും വേ​ണ്ടാ​ത്ത ചെ​ടി​യാ​ണി​ത്. നി​ര​വ​ധി ശി​ഖ​ര​ങ്ങ​ൾ ഉ​ണ്ടാ​യി അ​തി​ലെ​ല്ലാം കാ​യ നി​റ​യും.