ഷെ​ഡ്യൂ​ൾ നി​ര​ക്ക് കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്ക​ണം: എം. ​ശ്രീ​ധ​ര​ൻ
Friday, December 3, 2021 12:05 AM IST
പാ​ല​ക്കാ​ട്: ക​രാ​റു​കാ​ർ​ക്കാ​യി സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച 2016 ലെ ​ഷെ​ഡ്യൂ​ൾ നി​ര​ക്ക് കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി എം.​ ശ്രീ​ധ​ര​ൻ. ക​രാ​റു​കാ​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും സ​ർ​ക്കാ​ർ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ന്നും ശ്രീ​ധ​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്ക് അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റ​മു​ണ്ടാ​വു​ന്പോ​ഴും സ​ർ​ക്കാ​ർ നി​ര​ക്കു പ​രി​ഷ്ക​രി​ക്കു​ന്നി​ല്ല. പൊ​തു​വി​പ​ണി​യി​ൽ 10,500 രൂ​പ വി​ല​യു​ള്ള ടാ​റി​നു സ​ർ​ക്കാ​ർ ഇ​പ്പോ​ഴും ന​ൽ​കു​ന്ന​ത് 5500 രൂ​പ​യാ​ണ്. വി​പ​ണി വി​ല​യും സ​ർ​ക്കാ​ർ നി​ര​ക്കും ത​മ്മി​ൽ വ​ൻ അ​ന്ത​ര​മു​ള്ള​തുകൊ​ണ്ട് ക​രാ​ർ ജോ​ലി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റ​വും ല​ഭ്യ​ത​ക്കു​റ​വും ഗു​ണ​നി​ല​വാ​ര​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല. ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു.