റെയിൽവേ അധികൃതർക്കു നി​വേ​ദ​നം ന​ൽ​കി
Friday, December 3, 2021 12:08 AM IST
പാ​ല​ക്കാ​ട്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് റെ​യി​ൽ​വേ ഡി​ആ​ർ​എ​മ്മി​നു വി​വി​ധ സം​ഘ​ട​ന​ക​ൾ നി​വേ​ദ​നം ന​ല്കി. മീ​റ്റ​ർ​ഗേ​ജി​ൽ ഓ​ടി​യി​രു​ന്ന എ​ല്ലാ ട്രെ​യി​നു​ക​ളും പു​ന:​സ്ഥാ​പി​ക്കു​ക, സ്പെ​ഷ​ൽ ട്രെ​യി​നാ​യി ഓ​ടി​യി​രു​ന്ന എ​റ​ണാ​കു​ളം- രാ​മേ​ശ്വ​രം, രാ​മേ​ശ്വ​രം- എ​റ​ണാ​കു​ളം സ്ഥി​രം ട്രെ​യി​നാ​യി യാ​ത്ര ആ​രം​ഭി​ക്കു​ക, കോ​വി​ഡി​നു മു​ൻ​പ് പ്ര​ഖ്യാ​പി​ച്ച മം​ഗ​ലാ​പു​രം രാ​മേ​ശ്വ​രം, രാ​മേ​ശ്വ​രം-​മം​ഗ​ലാ​പു​രം ട്രെ​യി​ൻ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം എ​ങ്കി​ലും ഓ​ടി​ക്കു​ക, പാ​ല​ക്കാ​ട് ടൗ​ണ്‍ സ്റ്റേ​ഷ​നി​ൽ അ​നു​മ​തി​യാ​യ പി​റ്റ് ലൈ​നി​ന്‍റെ വ​ർ​ക്ക് ഉ​ട​ൻ തു​ട​ങ്ങു​ക, പാ​ല​ക്കാ​ട് ടൗ​ണ്‍ പൊ​ള്ളാ​ച്ചി ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ക,
ഇ​പ്പോ​ൾ ഓ​ടി​കൊ​ണ്ടി​രി​ക്കു​ന്ന സ്പെ​ഷ​ൽ ട്രെ​യി​നി​ന് ആ​ന​മ​ല റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ക, ഇ​പ്പോ​ൾ ഹാ​ർ​ട്ട് സ്റ്റേ​ഷ​നാ​യി​ട്ടു​ള്ള ആ​ന​മ​ല റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ക്രോ​സി​ംഗ് സ്റ്റേ​ഷ​നാ​ക്കു​ക, ആ​ന​മ​ല സ്റ്റേ​ഷ​നി​ൽ ടി​ക്ക​റ്റ് കൊ​ടു​ക്കാ​ൻ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്കു​ക, തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് കൊ​ണ്ട് ഗു​രു​വാ​യൂ​ർ പ​ഴ​നി മ​ധു​ര ഏ​ർ​വാ​ടി രാ​മേ​ശ്വ​രം വ​ഴി ട്രെ​യി​ൻ ഓ​ടി​ക്കു​ക, ചെ​ന്നൈ പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ ചെ​ന്നൈ ട്രെ​യി​നി​ന് കൊ​ല്ല​ങ്കോ​ട്, പു​തു​ന​ഗ​രം, എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ക എ​ന്നി​വ​യാ​ണ് ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ.
വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ത​മി​ഴ്നാ​ട് സു​ബൈ​യ് ഗൗ​ണ്ടെ​ൻ​പു​ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​രാ​ജ്, പാ​ല​ക്കാ​ട് പൊ​ള്ളാ​ച്ചി ലൈ​ൻ റെ​യി​ൽ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ. കാ​ദ​ർ​ മൊ​യ്തീ​ൻ, ​എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ ഉ​മ്മ​ർ​ക്കു​ട്ടി, ആ​ന​മ​ല ട്രെ​യി​ൻ പാ​സ​ഞ്ച​ർ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ.​ മു​രു​ക​ൻ, സെ​ക്ര​ട്ട​റി എ​സ്. ​പ്ര​സാ​ദ്, പൊ​ള്ളാ​ച്ചി ട്രെ​യി​ൻ പാ​സ​ഞ്ച​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി മോ​ഹ​ൻ​രാ​ജ്, എ​ന്നി​വ​ർ നി​വേ​ദ​ക​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.