മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൂ​ലി​ക്കാ​രെ​ന്നു സി​പി​എം
Saturday, December 4, 2021 12:06 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ന​ഗ​ര​സ​ഭ​യി​ലെ എ​ൽ​എ​സ്ജി​ഡി വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൈ​ക്കൂ​ലി ആ​രോ​പ​ണ​വു​മാ​യി സി​പി​എം കൗ​ണ്‍​സി​ല​ർ​മാ​ർ രം​ഗ​ത്ത്.
പ​ത്തോ​ളം കേ​സു​ക​ൾ തെ​ളി​വു സ​ഹി​തം ത​ന്നാ​ൽ ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മോ​യെ​ന്നും ഇ​ട​തു കൗ​ണ്‍​സി​ല​ർ​മാ​ർ അ​ധ്യ​ക്ഷ​നോ​ടു ചോ​ദി​ച്ചു.
ഇ​ന്ന​ലെ ന​ട​ന്ന ഭ​ര​ണസ​മി​തി യോ​ഗ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഇ​ട​ത് കൗ​ണ്‍​സി​ല​ർ കെ.​മ​ൻ​സൂ​ർ രം​ഗ​ത്തു​വ​ന്ന​ത്.
അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലേ​ക്കു പു​തി​യ എ​ഇ​യെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ർ​ച്ച​യി​ലാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്.
ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ കാ​ര്യ​ങ്ങ​ൾ​ക്കാ​യി 50,000 രൂ​പ വ​രെ ജ​ന​ങ്ങ​ളി​ൽനി​ന്ന് കൈ​പ്പ​റ്റു​ന്നു​ണ്ടെ​ന്നും ഇ​ട​ത് അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ന​ഗ​ര​സ​ഭ ത​യാ​റാ​വ​ണ​മെ​ന്നും സി​പി​എം കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ട​ത് അം​ഗ​ങ്ങ​ളുടെ കൈ​ക്കൂലി ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണംത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ സി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണാ​ർ​ക്കാ​ട് ത​ാലൂ​ക്കാ​ശു​പ​ത്രി മാ​നേ​ജ്മെ​ൻ​റ് ക​മ്മി​റ്റി​യി​ൽ ചെ​യ​ർ​മാ​നും സൂ​പ്ര​ണ്ടും ത​മ്മി​ലു​ണ്ടാ​യ വാ​ക്പോ​രും ഭ​ര​ണസ​മി​തി​യി​ൽ ച​ർ​ച്ച​യാ​യി.
വ്യ​ക്ത​ത​യി​ല്ലാ​ത്ത വൗ​ച്ച​റി​ൽ താ​ൻ ഒ​പ്പി​ടി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ യോ​ഗ​ത്തി​ൽ ആ​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യി നേ​രി​ട​ണ​മെ​ന്ന് ഇ​ട​ത് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ശു​പ​ത്രി ന​ട​ത്തി​പ്പി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ഇ​ട​ത് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.