ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നിൽ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ളും അട്ടിമറിച്ച് റെ​യി​ൽ​വേ
Sunday, December 5, 2021 12:21 AM IST
ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളും റെ​യി​ൽ​വേ അ​ട്ടി​മ​റി​ക്കു​ന്നു.

ജം​ഗ്ഷ​നി​ൽ നി​ല​വി​ലു​ള്ള റെ​യി​ൽ​വേ​യു​ടെ ഇ​ന്‍റ​ർ മീ​ഡി​യ​റ്റ് ഓ​വ​ർ ഹോ​ളിം​ഗ് വ​ർ​ക്ക്ഷോ​പ്പ് നി​ർ​ത്ത​ലാ​ക്കാ​ൻ നീ​ക്കം. ഇ​തി​നെ ക​ർ​ണ്ണാ​ട​ക​യി​ലേ​ക്കു മാ​റ്റാ​നാ​ണ് തീ​രു​മാ​ന​മെ​ന്നു സൂ​ച​ന​യു​ണ്ട്.വ​ർ​ക്ക്ഷോ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മം​ഗ​ളൂ​രു​വി​ലേ​ക്കു മാ​റ്റാ​നാ​ണു തീ​രു​മാ​ന​മെ​ന്നാ​ണു സൂ​ച​ന. ഒ​ന്പ​തു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ട്രെ​യി​നു​ക​ൾ​ക്കു നി​ർ​ബ​ന്ധ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളാ​ണ് ഷൊ​ർ​ണൂ​രി​ൽ ന​ട​ത്തു​ന്ന​ത്. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി എ​ണ്ണം വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ ഷൊ​ർ​ണൂ​ർ വ​ർ​ക്ക് ഷോ​പ്പി​ൽ 40 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ള്ള​ത്.

ഷൊ​ർ​ണൂ​രി​ൽ വി​പു​ല​മാ​യ യാ​ർ​ഡും സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടെ​ങ്കി​ലും മം​ഗ​ളൂ​രു​വി​ലെ പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച് ഷൊ​ർ​ണൂ​രി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കെ​ത്തു​ന്ന ട്രെ​യി​നു​ക​ൾ അ​ങ്ങോ​ട്ടു മാ​റ്റാ​നാ​ണു നീ​ക്കം.

ജീ​വ​ന​ക്കാ​രെ വി​വി​ധ ഷെ​ഡു​ക​ളി​ലേ​ക്കു പു​ന​ർ​വി​ന്യ​സി​ക്കു​ന്ന​തോ​ടെ ഷെ​ഡി​ന്‍റെ അ​ട​ച്ചു​പൂ​ട്ട​ൽ പൂ​ർ​ണ​മാ​കും. ഇ​ല​ക്ട്രി​ക് ലോ​ക്കോ ഷെ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​വി​ടെ വ​ർ​ക്ക് ഷോ​പ്പ് ത​ന്നെ നി​ർ​ത്തു​ന്ന​ത്.

ജീ​വ​ന​ക്കാ​ർ​ക്കു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റേ​ണ്ടി​യും വ​രും. ഭാ​വി​യി​ലെ അ​നു​ബ​ന്ധ പ​ണി​ശാ​ല​ക​ളു​ടെ വ​ര​വും ത​ട​സ​പ്പെ​ടും. മം​ഗ​ളൂ​രു​വി​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ എ​ത്തു​ന്ന​തോ​ടെ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ​ക്ക​ട​ക്കം റേ​ക്ക് ക്ഷാ​മ​വും കേ​ര​ള​ത്തി​ൽ രൂ​ക്ഷ​മാ​കും.

ഷൊ​ർ​ണൂ​ർ, മം​ഗ​ളൂ​രു (പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ), തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചു​വേ​ളി, കൊ​ച്ചി, നാ​ഗ​ർ​കോ​വി​ൽ (തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഐ​ഒ​എ​ച്ചി​നു സം​സ്ഥാ​ന​ത്തെ റെ​യി​ൽ​വേ ഡി​വി​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ സൗ​ക​ര്യ​മു​ള്ള​ത്.

ഷൊ​ർ​ണൂ​ർ ഷെ​ഡ് നി​ർ​ത്തു​ന്ന​തോ​ടെ പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മം​ഗ​ളൂ​രു​വി​ൽ ചെ​യ്യേ​ണ്ടി വ​രും. അ​വ​ഗ​ണ​ന​യു​ടെ പാ​ള​ങ്ങ​ളി​ൽ ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വീ​ണ്ടും പി​ൻ​ത​ള്ള​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളെ പോ​ലും മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു പ​റി​ച്ചു ന​ടാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ളാ​ണ് റെ​യി​ൽ​വേ ഇ​പ്പോ​ഴും ന​ട​ത്തി​വ​രു​ന്ന​ത്.