മൂ​ല​ത്ത​റ ജ​ല​സം​ഭ​ര​ണ​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, January 16, 2022 10:40 PM IST
ചി​റ്റൂ​ർ: മൂ​ല​ത്ത​റ അ​ണ​ക്കെ​ട്ടി​നു സ​മീ​പം ജലസംഭ രണിയിൽ ഒ​ഴു​കി​യെ​ത്തി​യ നിലയിൽ യു​വ​തി​യുടെ മൃതദേഹം കണ്ടെത്തി. പൊ​ള്ളാ​ച്ചി ഗോ​പാ​ല​പു​രം മ​ണ്ണൂ​ർ സു​ബ്ര​ഹ്മണ്യ​ന്‍റെ മ​ക​ൾ കൃ​ഷ്ണ​പ്ര​ഭ (26) ​ആ​ണ് മ​രി​ച്ചത്. നാ​ട്ടു​കാ​രാണ് ജ​ല​സം​ഭ​ര​ണി​യി​ൽനിന്ന് ​മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തത്.

ഇ​ന്ന​ലെ വൈ​കീട്ട് 5.30നാ​ണ് സം​ഭ​വം. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് മേൽനടപടി സ്വീകരിച്ചു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേക്കു മാറ്റി. ഇ​ന്നു കാ​ല​ത്ത് ഇ​ൻ​ക്വ​സ്റ്റും പോ​സ്റ്റ്മോ​ർ​ട്ട​വും ന​ട​ത്തും. യു​വ​തി അ​പ​സ്മാ​ര രോ​ഗ​ത്തി​നു മ​രു​ന്നു ക​ഴി​ച്ചു വ​രു​ന്ന​താ​യി കു​ടും​ബ​ക്കാ​ർ പോ​ലി​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തു.