മാ​ലി​ന്യ സം​സ്ക​ര​ണ​ശാ​ല​യി​ലെ തീ​പി​ടിത്തം: എം​പി സ​ന്ദ​ർ​ശി​ച്ചു
Monday, January 17, 2022 1:01 AM IST
പാ​ല​ക്കാ​ട് : മ​ല​ന്പു​ഴ ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി സ​ന്ദ​ശി​ച്ചു.

മ​ല​ന്പു​ഴ ഇ​മേ​ജ് ആ​ശു​പ​ത്രി മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി പ​റ​ഞ്ഞു.

തീ​പി​ടു​ത്ത​മു​ണ്ടാ​യ ഇ​മേ​ജ് പ്ലാ​ന്‍റി​ൽ സ​ന്ധ​ർ​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എം​പി. സം​സ്ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​നഃ​പൂ​ർ​വം തീ​പി​ടി​പ്പി​ച്ച​താ​ണോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണം എം​പി ആ​വ​ശ്യ​പ്പെ​ട്ടു. പ്ലാ​ന്‍റി​ന്‍റെ സം​സ്ക​ര​ണ സം​ഭ​ര​ണ ശേ​ഷി​ക്ക് അ​പ്പു​റം ദി​നം​പ്ര​തി കോ​വി​ഡ് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ട​ണ്‍ ക​ണ​ക്കി​ന് ആ​ശു​പ​ത്രി മാ​ലി​ന്യ​മാ​ണ് എ​ത്തു​ന്ന​ത്. ഇ​ത് അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് സം​സ്ക​രി​ക്കു​ന്ന​തും. മ​ല​ന്പു​ഴ ഡാ​മി​ലെ കു​ടി​വെ​ള്ള​ത്തി​ന് ഉ​ൾ​പ്പെ​ടെ ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണ് ഇ​മേ​ജ് പ്ലാ​ന്‍റ്.

ജി​ല്ല​യ്ക്കു താ​ങ്ങാ​ൻ ക​ഴി​യാ​ത്ത വി​ധം ആ​യി​ര​ക്ക​ണ​ക്കി​നു ട​ണ്‍ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്കണം.

14 ജി​ല്ല​യി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.