മു​ണ്ടൂ​ർ​-തൂ​ത പാ​ത​യി​ലെ വ​ൻമ​ര​ങ്ങ​ൾ ഓ​ർമയാ​കുന്നു
Tuesday, January 18, 2022 12:10 AM IST
ശ്രീ​കൃ​ഷ്ണ​പു​രം : മു​ണ്ടൂ​ർ​-തൂ​ത സം​സ്ഥാ​ന പാ​ത​യ്ക്ക​രി​കി​ലെ വ​ൻമ​ര​ങ്ങ​ൾ ഓ​ർ​മ​യാ​വു​ന്നു.
മു​ക്കാ​ൽഭാ​ഗ​ത്തോ​ളം മ​ര​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ മു​റി​ച്ചു മാ​റ്റി. ബാ​ക്കി വ​രു​ന്ന മ​ര​ങ്ങ​ൾ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം ഓ​ർ​മ​യാ​വും.
സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ ക​ട​ന്നുപോ​കു​ന്ന​വ​ർ​ക്ക് മ​ന​സി​നു കു​ളി​രേ​കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു പാ​ത​യ​ക്കി​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള വന്മര​ങ്ങ​ൾ. നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള മ​ര​ങ്ങ​ളാ​ണ് വെ​ട്ടി​മാ​റ്റു​ന്ന​തി​ൽ ഭൂ​രി​ഭാ​ഗ​വും.
മു​ണ്ടൂ​ർ മു​ത​ൽ തൂ​ത സം​സ്ഥാ​ന പാ​ത നാ​ലുവ​രി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ര​ങ്ങ​ൾ വെ​ട്ടിമാ​റ്റു​ന്ന​ത്.
അ​ടു​ത്ത ഒ​രു മാ​ന്പ​ഴ​ക്കാ​ല​ത്തി​നാ​യി ത​യാ​റെ​ടു​ത്തു നി​ൽ​ക്കു​ന്ന നാ​ട​ൻ മാ​വി​ന​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ണ്ട്.
പ​തി​വി​ലും വി​പ​രീ​ത​മാ​യി ഇ​ല​ക​ൾ പോ​ലും കാ​ണാ​ത്ത വി​ധ​മാ​ണ് മാ​വു​ക​ൾ പൂ​ത്തു​ല​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.