ഒ​റ്റ​പ്പാ​ല​ത്ത് ബ​സു​ക​ളി​ൽ മോ​ഷ​ണം വർധിക്കുന്നു; പരാതിയുമായി യാത്രക്കാർ
Wednesday, January 19, 2022 12:40 AM IST
ഒ​റ്റ​പ്പാ​ലം : താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ ഒ​റ്റ​പ്പാ​ല​ത്ത് ബ​സു​ക​ളി​ൽ മോ​ഷ​ണ പ​രാ​തി വ​ർ​ധി​ക്കു​ന്നു. പു​തു​വ​ർ​ഷ​മാ​രം​ഭി​ച്ച് 17 ദി​വ​സ​ത്തി​ന​കം ഇ​ത്ത​രം അ​ഞ്ചോ​ളം പ​രാ​തി​ക​ളാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച​ത്.

എ​ല്ലാ സം​ഭ​വ​ങ്ങ​ളി​ലും പ​രാ​തി​ക്കാ​ർ സ്ത്രീ​ക​ളാ​ണ് എ​ന്ന​തും ഉ​ച്ച​യ്ക്ക് മു​ന്പു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​താ​യി പ​രാ​തി​ക​ളി​ൽ പ​റ​യു​ന്ന​തെ​ന്നു​മു​ള്ള പ്ര​ത്യേ​ക​ത​യു​മു​ണ്ട്.
അ​ന്പ​ല​പ്പാ​റ, ചെ​ർ​പു​ള​ശേ​രി റൂ​ട്ടു​ക​ളി​ലോ​ടു​ന്ന ബ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​താ​യി അ​റി​യു​ന്ന​ത്. പ​രാ​തി​ക​ൾ പോ​ലീ​സ് ഗൗ​ര​വ​മാ​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പേ​രി​നുമാ​ത്ര​മാ​യി ചു​രു​ങ്ങു​ന്നു​വെ​ന്നു​മാ​ണ് ആ​ക്ഷേ​പം.

ഒ​രാ​ഴ്ച മു​ന്പാ​ണ് ഒ​റ്റ​പ്പാ​ല​ത്ത് നി​ന്നും അ​ന്പ​ല​പ്പാ​റ​യ്ക്ക് യാ​ത്ര ചെ​യ്ത സ്ത്രീ​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്ന ആ​റ് പ​വ​ൻ മാ​ല​യും 15,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി വ​ന്ന​ത്. ത​മി​ഴ് നാ​ടോ​ടി സ്ത്രീ​ക​ളാ​വാം പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

ബ​സു​ക​ളി​ൽ മ​ഫ്തി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്