നി​യ​മവി​രു​ദ്ധ ചൂ​ള​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി: ജി​ല്ലാ ക​ള​ക്ട​ർ
Saturday, January 22, 2022 12:46 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ നി​യ​മ വി​രു​ദ്ധ​വും വി​വി​ധവ​കു​പ്പു​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ഷ്ടി​കച്ചൂ​ള​ക​ൾ​ക്കെ​തി​രെ ക​ർ​ശ​നനി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി അ​റി​യി​ച്ചു.

പാ​ല​ക്കാ​ട് താ​ലൂ​ക്കി​ലെ പു​തു​ശ്ശേ​രി സെ​ൻ​ട്ര​ൽ, പു​തു​ശേ​രി ഈ​സ്റ്റ് വി​ല്ലേ​ജു​ക​ളി​ലും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യു​ള്ള അ​ന​ധി​കൃ​ത ഇ​ഷ്ടി​ക ചൂ​ള​ക​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞദി​വ​സം വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി.

അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ജി​ല്ലാ ജി​യോ​ള​ജി​സ്റ്റി​ന് നി​ർ​ദേ​ശം ന​ല്കി. നി​ലം ഇ​ന​ത്തി​ൽ​പ്പെ​ട്ട ഭൂ​മി​യി​ലാ​ണ് ഇ​ഷ്ടി​കച്ചൂ​ള നി​ർ​മാ​ണ​മെ​ങ്കി​ൽ നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട നി​യ​മ​പ്ര​കാ​രം ക്രി​മി​ന​ൽന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

പ​രി​ശോ​ധ​ന​യി​ൽ എ​ഡി​എം കെ.​ മ​ണി​ക​ണ്ഠ​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ വി.​ഇ. അ​ബ്ബാ​സ്, ബി.​ അ​നി​ൽ​കു​മാ​ർ, പാ​ല​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ പി.​രാ​ധാ​കൃ​ഷ്ണ​ൻ, പു​തു​ശ്ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​ർ നാ​രാ​യ​ണ​ൻ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.