കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്കു ജെ​സി​ഐ സ​ഹാ​യ​ഹ​സ്തം
Saturday, January 22, 2022 12:46 AM IST
പാ​ല​ക്കാ​ട് : പാ​ലി​യേ​റ്റീ​വ് വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് ജെ​സി​ഐ എം​എ പ്ലൈ ​എ​ൻ​ജി​ഒ​യു​ടെ സ​ഹാ​യ​ഹ​സ്തം.

25 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് റൈ​സ്ബാ​ഗും ബെ​ഡ്ഷീ​റ്റു​ക​ളും വി​ത​ര​ണം ചെ​യ്ത​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജെ​സി​ഐ മേ​ഖ​ല അ​ധ്യ​ക്ഷ​ൻ രാ​ഗേ​ഷ് മേ​നോ​ൻ സ​ഹ​ജീ​വ​നം പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​സി​ഡ​ന്‍റ് ഇ.​കെ. വാ​ര്യ​ർ​ക്ക് കി​റ്റു​ക​ൾ കൈ​മാ​റി​കൊ​ണ്ട് നി​ർ​വ​ഹി​ച്ചു.

അ​സു​ഖ​ങ്ങ​ൾ മൂ​ലം വീ​ടു​ക​ളി​ൽ അ​ക​പ്പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ യു​വാ​ക്ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും കി​ട​പ്പി​ലാ​യ​വ​രെ​യും ജീ​വി​തദു​രി​തം നേ​രി​ടു​ന്ന​വ​രെ​യും പി​ന്തു​ണ​യ്ക്കാ​നും സ​ഹാ​യി​ക്കാ​നും ജെ​സി​ഐ അം​ഗ​ങ്ങ​ൾ കാ​ണി​ക്കു​ന്ന ഉ​ത്സാ​ഹ​ഭ​രി​ത​മാ​യ സ​മീ​പ​നം പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ഹി​തേ​ഷ് ജെ​യി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല ഉ​പാ​ധ്യ​ക്ഷ​ൻ അ​ജ​യ് ശേ​ഖ​ർ, മു​ൻ​പ്ര​സി​ഡ​ന്‍റ് എം.​മ​നോ​ഹ​ര​ൻ, സെ​ക്ര​ട്ട​റി ദി​യ നി​ഖി​ൽ, ട്ര​ഷ​റ​ർ ആ​ർ.​ ര​ഞ്ജി​ത്ത്, പ്ര​ശാ​ന്ത് ക​ലി​ങ്ക​ൽ സം​സാ​രി​ച്ചു.