കോ​വി​ഡ് വ്യാ​പ​നം: അ​തി​ഥിത്തൊഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ നാട്ടിലേക്കു മ​ട​ങ്ങി
Saturday, January 22, 2022 11:45 PM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​തു​വ​രെ 30,000 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു തി​രി​ച്ചുപോ​യ​താ​യി ടാ​ൻ​സി​യ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ചു​രു​ളി​വേ​ൽ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി മൂ​ന്ന് ല​ക്ഷ​ത്തോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്തു​വ​രു​ന്നു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം മു​ന്നി​ൽ​ക​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ത​ങ്ങ​ളു​ടെ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു തി​രി​ച്ചു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ജോ​ലി സ്ഥ​ല​ത്ത് മ​തി​യാ​യ സു​ര​ക്ഷ​യി​ല്ലാ​ത്ത​വ​രാ​ണ് കൂ​ടു​ത​ലാ​യും സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു തി​രി​ച്ചുപോ​കു​ന്ന​ത്. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും ഇ​തു​വ​രെ മു​പ്പ​തി​നാ​യി​രം തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു തി​രി​ച്ചു പോ​യി​രി​ക്കു​ന്ന​ത്.