കോയന്പത്തൂരിൽ ഇ​ന്ന​ലെ 3886 പേ​ർ​ക്കു കോ​വി​ഡ് ; 1528 പേ​ർ രോ​ഗ​മു​ക്തി നേ​ടി
Saturday, January 22, 2022 11:45 PM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തി​യ​താ​യി 3886 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ മ​രി​ച്ചു. 1528 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 20,701 രോ​ഗി​ക​ളാ​ണ് വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ 30,744 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന 33 പേ​ർ ഇ​ന്ന​ലെ മ​രി​ച്ചു.

തി​രു​പ്പൂ​രി​ൽ ഇ​ന്ന​ലെ 1014 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് ബാ​ധി​ത​നാ​യി ഒ​രാ​ൾ മ​രി​ച്ചു. 589 പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. 4041 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. സേ​ല​ത്തി​ൽ ഇ​ന്ന​ലെ 1080 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാ​ൾ മ​രി​ച്ചു. 726 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 5170 പേ​രാ​ണ് നി​ല​വി​ൽ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.