75-ാം വാർഷിക നിറവിൽ ചി​റ്റൂ​ർ ഗവ. കോ​ള​ജ്
Saturday, January 22, 2022 11:46 PM IST
ചി​റ്റൂ​ർ: ചി​റ്റൂ​രി​ന്‍റെ സാം​സ്കാ​രി​ക മു​ഖ​മു​ദ്ര​യാ​യ ഗ​വ​ണ്മെ​ന്‍റ് കോ​ള​ജി​ന്‍റെ 75-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാളെ തു​ട​ക്ക​മാ​വും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​ക്ക് ഓ​ണ്‍​ലൈ​നാ​യി പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ വൈ​ദ്യു​തി മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​വു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ബി​നു​മോ​ൾ, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ വി.​ വി​ഘ്നേ​ശ്വ​രി ഐ​എ​എ​സ്, ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്ക് ഐ​എ​എ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​മു​രു​ക​ദാ​സ്, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​എ​ൽ. ക​വി​ത, വൈ​സ് ചെ​യ​ർ​മാ​ൻ എം.​ ശി​വ​കു​മാ​ർ, മു​ൻ എം​പി എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കും.

പ​രി​പാ​ടി​ക്ക് മു​ഖ്യ പ്ര​ഭാ​ഷ​ണം ആ​ല​ത്തൂ​ർ എം​പി ര​മ്യ ഹ​രി​ദാ​സ് നി​ർ​വ​ഹി​ക്കും. വാ​ർ​ഷി​കാ​ഘോ​ഷ ഉ​ദ്ഘാ​ട​ന​ത്തോ​ടൊ​പ്പം ത​ന്നെ പു​തു​താ​യി കോ​ള​ജി​ൽ നി​ർ​മി​ച്ച ഹോ​സ്റ്റ​ൽ ബി​ൽ​ഡി​ംഗു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി നി​ർ​വ​ഹി​ക്കും.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ പ​രി​പാ​ടി​യി​ൽ ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് വാ​ർ​ഷി​ക പ​രി​പാ​ടി​യു​ടെ മു​ഖ്യ സം​ഘാ​ട​ക​നാ​യ ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.