മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യോ​ഗം പോ​ലീ​സ് കാ​വ​ലി​ൽ
Monday, January 24, 2022 12:43 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം നടന്നതു പോ​ലീ​സ് കാ​വ​ലി​ൽ. ത​ന്‍റെ വാ​ർ​ഡി​ലേ​ക്കു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​ൻ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ശ്ര​മി​ച്ച​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ബ​ഹ​ള​ത്തി​നി​യാ​ക്കി​യ​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് സി.​കെ.​ഉ​മ്മു​സ​ൽ​മ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് സം​ര​ക്ഷ​ണ​ത്തി​ന് ആ​രു​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് താ​ൻ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യ​തെ​ന്നും പ്ര​സി​ഡ​ണ്ട് പ​റ​ഞ്ഞു.

ത​ന്‍റെ വാ​ർ​ഡി​ലെ ര​ണ്ടു കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ പ​ല പ​ദ്ധ​തി​ക​ളും താ​ൻ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് അ​ടി​യ​ന്തി​ര യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് വ​ക​മാ​റ്റു​ക​യാ​യി​രു​ന്നു. മെ​ന്പ​ർ എ​ന്ന പ​രി​ഗ​ണ​ന​പോ​ലും ന​ൽ​കാ​തെ ചെ​യ്ത പ്ര​വൃ​ത്തി​യെ​യാ​ണ് ചോ​ദ്യം ചെ​യ്ത​തെ​ന്നും തു​ട​ർ​ന്നാ​ണ് ബ​ഹ​ള​മു​ണ്ടാ​യ​തെ​ന്നും ഉ​മ്മു​സ​ൽ​മ പ​റ​ഞ്ഞു.

എ​ന്നാ​ൽ പോ​ലീ​സി​നെ വി​ളി​ക്കാ​ൻ മാ​ത്ര​മു​ള്ള പ്ര​ശ്ന​മൊ​ന്നും യോ​ഗ​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.