ഒറ്റപ്പാലം താലൂക്ക് ആശുപത്രി വികസനത്തിനു മുതല്‌ക്കൂട്ടാകും
Tuesday, January 25, 2022 12:51 AM IST
ഒ​റ്റ​പ്പാ​ലം:​ ത​ർ​ക്ക​ത്തി​ലി​രി​ക്കു​ന്ന ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ 14 സെ​ന്‍റ് സ്ഥ​ലം തി​രി​കെ ല​ഭ്യ​മാ​കു​ന്ന​ത് ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് മു​ത​ൽക്കൂട്ടാ​വും.

താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ മാ​സ്റ്റ​ർ​പ്ലാ​ൻ പ്ര​കാ​ര​മു​ള്ള വി​ക​സ​ന​ത്തി​ന് ഈ ​സ്ഥ​ലം ല​ഭ്യ​മാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി​രു​ന്നു. കേ​സി​ൽ കി​ട​ക്കു​ന്ന 14 സെ​ന്‍റ് സ്ഥ​ലം സം​ബ​ന്ധി​ച്ച് ഇ​നി ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല.

നാ​ലു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഈ ​സ്ഥ​ലം കൈ​വ​ശം​വെ​ച്ചി​രു​ന്ന ഒ​റ്റ​പ്പാ​ല​ത്തെ സ​ഹ​ക​ര​ണ​സം​ഘം, താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​തി​നാ​യി കേ​സ് പി​ൻ​വ​ലി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

ഇ​തേ തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി കേ​സ് തീ​ർ​പ്പാ​ക്കി​യ​തോ​ടെ​യാ​ണ് വി​ക​സ​ന​ത്തി​ന് സ്ഥ​ലം വി​ട്ടു​കി​ട്ടാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യ​ത്. കേ​സി​ലാ​യി​രു​ന്ന​തി​നാ​ൽ മാ​സ്റ്റ​ർ​പ്ലാ​ൻ ത​യ്യാ​റാ​ക്കി​യ​സ​മ​യ​ത്ത് ഈ ​സ്ഥ​ല​ത്ത് ആ​ശു​പ​ത്രി​യു​ടെ പാ​ർ​ക്കി​ങ് ഏ​രി​യ​യു​ണ്ടാ​ക്കാ​മെ​ന്ന തീ​രു​മാ​നം ഇ​നി ന​ട​പ്പാ​ക്കാ​നാ​കും.

ആ​തു​ര ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന സ്കി​പ്പോ എ​ന്ന സം​ഘ​ട​ന​യാ​ണ് ഈ ​സ്ഥ​ലം മു​ന്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

സി.​പി.​എം. പ്രാ​ദേ​ശി​ക നേ​താ​വ് അ​ധ്യ​ക്ഷ​നാ​യ ഗ്രൂ​പ്പ് ഹോ​സ്പി​റ്റ​ൽ സൊ​സൈ​റ്റി എ​ന്ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​ത്തി​പ്പ്. ഈ ​സ്ഥ​ലം പ​തി​ച്ചു​കി​ട്ടാ​ൻ 1987ൽ ​സൊ​സൈ​റ്റി സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ സ​ർ​ക്കാ​ർ ഭൂ​മി ഒ​ഴി​പ്പി​ക്കാ​ൻ റ​വ​ന്യൂ​വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി​യ​തോ​ടെ സൊ​സൈ​റ്റി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് സ്റ്റേ ​നേ​ടു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യു​ടേ​ത​ല്ലാ​ത്ത ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് നി​യ​മ​മു​ള്ള ഭൂ​മി​യാ​ണെ​ന്ന ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് ഭൂ​മി പ​തി​ച്ചു​ന​ൽ​കാ​നു​ള്ള അ​പേ​ക്ഷ സ​ർ​ക്കാ​ർ ത​ള്ളു​ക​യാ​യി​രു​ന്നു.

ഇ​തി​നെ​തി​രേ​യാ​ണ് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
10 വ​ർ​ഷ​ത്തോ​ളം ഒ​രു സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ന് വാ​ട​ക​യ്ക്ക് ന​ൽ​കി​യ​താ​യും അ​ന്ന് സ​ബ് ക​ള​ക്ട​ർ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. സ്ഥ​ലം ആ​ശു​പ​ത്രി​ക്ക് വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ൻ കൗ​ണ്‍​സി​ല​ർ പി.​എം.​എ. ജ​ലീ​ലാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്.

തു​ട​ർ​ന്ന് പി.ഉ​ണ്ണി എംഎ​ൽഎയാ​യി​രു​ന്ന കാ​ല​ത്ത് സ​മ​വാ​യ​ത്തി​ലൂ​ടെ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി.

ഏ​റ്റ​വു​മൊ​ടു​വി​ൽ ക​ഴി​ഞ്ഞ​മാ​സം സ​ബ് ക​ള​ക്ട​റു​ടെ​യും കെ. ​പ്രേം​കു​മാ​ർ എംഎ​ൽഎയു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​ൻ കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന് അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് പി​ൻ​വ​ലി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തോ​ടെ സ്ഥ​ല​പ​രി​മി​തി​യി​ൽ ഞെ​രു​ങ്ങു​ന്ന ആ​ശു​പ​ത്രി​ക്ക് ഈ ​സ്ഥ​ല​വും വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കും.