ശാ​സ്താന​ഗ​റി​ലെ ആ​ൽ​മു​ത്ത​ശി ഓ​ർ​മയാ​യി
Wednesday, January 26, 2022 12:21 AM IST
മ​ല​ന്പു​ഴ: നൂ​റ്റി​യ​ന്പ​തു വ​ർ​ഷ​ത്തി​ല​ധി​കം പ്രാ​യ​മു​ണ്ടാ​യി​രു​ന്ന ആ​ൽ മു​ത്ത​ശി ഓ​ർ​മ​യാ​യി. ശാ​സ്താ​ന​ഗ​ർ സെ​ന്‍റ​റി​ലെ​ ആ​ലി​ൻ ചു​വ​ട് ബ​സ്റ്റോ​പ്പി​ലെ മു​ത്ത​ശി​യാ​ലാ​ണ് മു​റി​ച്ച​ത്.

ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ഒ​രു കൊ​ന്പൊ​ടി​ഞ്ഞു വീ​ണ​പ്പോ​ൾ ഭാ​ഗ്യം കൊ​ണ്ടാ​യി​രു​ന്നു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​തെ​ന്ന് ഓ​ട്ടോ​സ്റ്റാ​ൻ​റി​ലെ ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു.

സ്റ്റോ​പ്പി​ൽ നി​ന്നും ആ​ളെ ക​യ​റ്റി ബ​സ്‌ നീ​ങ്ങി സെ​ക്ക​ന്‍റു​ക​ൾ​ക്ക് ശേ​ഷം ത​ന്നെ കൊ​ന്പ് ഒ​ടി​ഞ്ഞുവീ​ണു.​ അ​ൽ​പം മു​ന്പാ​യി​രു​ന്നെ​ങ്കി​ൽ ബ​സ് കാ​ത്തു നി​ന്നി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തു വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു.

വൈ​ദ്യൂ​തി കാ​ൽ പൊ​ട്ടി​വീ​ഴു​ക​യും ചെ​യ്തി​രു​ന്നു. വൈ​ദ്യുതി ക​ട്ടാ​യ​തി​നാ​ൽ ഷോ​ക്കേ​ൽ​ക്കാ​തേ​യും ര​ക്ഷ​പ്പെ​ട്ടു.

കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് മ​ര​ത്തി​ന്‍റെ ഉ​ൾ​ഭാ​ഗം മു​ഴു​വ​ൻ ചി​ത​ൽ പി​ടി​ച്ചു ന​ശി​ച്ചി​രു​ന്നു.
അ​പ​ക​ടസാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടുകൊ​ണ്ടാ​ണ് അ​ധി​കൃ​ത​ർ മു​റി​ച്ചു​മാ​റ്റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഇ​നി​ ശ​ാസ്താ ന​ഗ​ർ ആ​ലി​ൻ​ചു​വ​ട് എ​ന്ന ബ​സ് സ്റ്റോ​പ്പ് പേ​രി​ൽ മാ​ത്രം ഒ​തു​ങ്ങും ആ​ൽ മു​ത്ത​ശി ഉ​ണ്ടാ​വി​ല്ലെ​ന്നു മാ​ത്രം. മാ​ത്ര​മ​ല്ല ഒ​ട്ടേ​റെ പ​ക്ഷി​ക​ളു​ടെ താ​മ​സ കേ​ന്ദ്ര​വു​മാ​ണ് ന​ഷ്ട​മാ​യ​ത്.