ഇ​ൻ​കം ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​നെന്ന വ്യാജേന ത​ട്ടി​പ്പ്: പ്ര​തി പി​ടി​യി​ൽ
Wednesday, January 26, 2022 12:21 AM IST
കോ​യ​ന്പ​ത്തൂ​ർ : ഇ​ൻ​കം ടാ​ക്സ് ഓ​ഫീ​സ​ർ​മാ​രെ​ന്ന വ്യാ​ജേ​ന ക​രി​ങ്ക​ൽ ക്വാ​റി ഉ​ട​മ​യു​ടെ വീ​ട്ടി​ൽ നി​ന്നും 20 ല​ക്ഷം രൂ​പ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി ര​ത്ന​പു​രി മാ​ത്യു (60) കീ​ഴ​ട​ങ്ങി.

തി​ങ്ക​ളാ​ഴ്ച പൊ​ള്ളാ​ച്ചി ജെഎം കോ​ട​തി​യി​ലാ​ണ് ഇ​യാ​ൾ കീ​ഴ​ട​ങ്ങി​യ​ത്. കി​ണ​ഞ്ഞുക​ട​വ് ഗാ​ന്ധി​ന​ഗ​ർ പ​ഞ്ചലിം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നും 20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഏഴു പേ​ർ പി​ടി​യി​ലാ​യി​രു​ന്നു. മു​ഖ്യ​പ്ര​തി മാ​ത്യു ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ന്ന നി​ല​യി​ലാ​ണ് മാ​ത്യു കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. മ​റ്റു ര​ണ്ടു പ്ര​തി​ക​ളാ​യ മ​ഹേ​ശ്വ​ര​ൻ, ഫൈ​സ​ൽ എ​ന്നി​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

വീ​ടു​ കു​ത്തി​ത്തുറ​ന്ന് സ്വ​ർ​ണ​വും
പ​ണ​വും ക​വ​ർ​ന്നു

കോ​യ​ന്പ​ത്തൂ​ർ : വീ​ടു​കു​ത്തി​തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. ഒ​ണ്ടിപു​തൂ​ർ സെ​ന്തി​ൽ ജ​ന​ത ന​ഗ​ർ സെ​യ്ദ് ഇ​ബ്രാ​ഹിം (30)ന്‍റെ വീ​ട്ടീ​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​രാ​യി​രു​ന്ന സെ​യ്ദ് ഇ​ബ്രാ​ഹിം ഭാ​ര്യാപി​താ​വ് അ​സു​ഖം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ത്തു ദി​വ​സം മു​ൻ​പ് കു​ടും​ബ​സ​മേ​തം കു​ന്നൂ​രി​ലെ ഭാ​ര്യ​വീ​ട്ടീ​ലേ​ക്കു പോ​യി​രു​ന്നു. ഈ ​നി​ല​യി​ൽ ഇ​ന്ന് അ​തി​രാ​വി​ലെ സെ​യ്ദ് ഇ​ബ്രാ​ഹിം വീ​ട്ടി​ലേ​ക്കു തി​രി​ച്ചു വ​ന്ന​പ്പോ​ൾ വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട് അ​ല​മാ​ര തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 29 പ​വ​ൻ സ്വ​ർ​ണ​വും വെ​ള്ളി​യും ക​ള​വു​പോ​യി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സി​ങ്കാ​ന​ല്ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.