പാ​ല​ക്കാ​ട്- പൊ​ള്ളാ​ച്ചി റെ​യി​ൽ ലൈ​ൻ വൈ​ദ്യു​തീ​ക​ര​ണം അന്തിമഘട്ടത്തിൽ
Wednesday, January 26, 2022 12:25 AM IST
കൊ​ല്ല​ങ്കോ​ട് : പാ​ല​ക്കാ​ട്-​പൊ​ള്ളാ​ച്ചി റെ​യി​ൽ​വേ വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ. ര​ണ്ടു മാ​സ​ത്തി​ന​കം പൂ​ർ​ണ​മാ​യും വൈ​ദ്യു​തീ​ക​രി​ച്ച് വൈ​കാ​തെ ത​ന്നെ ക​മ്മീ​ഷ​ൻ ചെ​യ്യാ​നും വേ​ഗ​ത്തി​ൽ ജോ​ലി​ക​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്.

പാ​ല​ക്കാ​ട്-​പൊ​ള്ളാ​ച്ചി വൈ​ദ്യു​തി​ക​ര​ണം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ഇ​തു​വ​ഴി പ​ക​ൽ സ​മ​യ​വ​ണ്ടി​ക​ൾ കൂ​ടു​ത​ലാ​യി വി​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യാ​ത്ര​ക്കാ​ർ.

നി​ല​വി​ൽ ഇ​തു​വ​ഴി പ​ക​ൽ സ​മ​യ​ത്ത് ട്രെ​യി​നു​ക​ൾ ഇ​ല്ലാ​ത്ത​തു ദീ​ർ​ഘ​ദൂ​രയാ​ത്ര​ക്കാ​ർ​ക്ക് യാ​ത്ര അ​തീ​വദു​ഷ്ക്ക​ര​മാ​ണ്. മീ​റ്റ​ർ ഗേ​ജ് ലൈ​നി​ൽ അ​ഞ്ച് പെ​യ​ർ ട്രെ​യി​നു​ക​ളാ​ണ് പാ​ല​ക്കാ​ട്-​രാ​മേ​ശ്വ​രം വ​രെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.

പ​ഴ​നി, മ​ധു​ര, ഏ​ർ​വാ​ടി, ര​മേ​ശ്വ​രം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​മു​ണ്ടാ​യി​രു​ന്നു.

2008ൽ ​ബ്രോ​ഡ്ഗേ​ജ് നി​ർ​മാ​ണ​ത്തി​നു മു​ഴു​വ​ൻ ട്രെ​യി​നു​ക​ളും നി​ർ​ത്തി​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ദ്ദി​ഷ്ട സ്ഥ​ല​ത്തെ​ത്തി​പ്പെ​ടാ​ൻ നാ​ലും അ​ഞ്ചും ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ടി വ​രു​ന്ന​തി​നു പു​റ​മേ നാ​ലി​ര​ട്ടി അ​ധി​കനി​ര​ക്കും ന​ല്കി വ​രി​ക​യാ​ണ്.

വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രു​പ്പി​നു ശേ​ഷം പാ​ല​ക്കാ​ട്-​മ​ധു​ര പാ​ത​യി​ൽ നാ​മ​മാ​ത്ര​മാ​യി ട്രെ​യി​ൻ തു​ട​ങ്ങി​യെ​ങ്കി​ലും ഇ​തു​രാ​ത്രി സ​മ​യ​മെ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്കു തീ​രെ പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല.
വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​വു​ന്ന മു​റ​യ്ക്ക് പാ​ല​ക്കാ​ട് രാ​മേ​ശ്വ​രം പാ​ത​യി​ൽ പ​ക​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല​ണു യാ​ത്ര​ക്കാ​ർ.