അഗളി ഹയർ സെക്കൻഡറി സ്കൂളിൽ ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നം ആ​ച​രി​ച്ചു
Wednesday, January 26, 2022 12:25 AM IST
അ​ഗ​ളി : ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബും സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് സും ​സം​യു​ക്ത​മാ​യി പ​ന്ത്ര​ണ്ടാ​മ​ത് ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നം ആ​ച​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ​മ്മ​തി​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള പോ​സ്റ്റ​ർ പ്ര​ച​ര​ണം ന​ട​ത്തി.

പി​ന്നീ​ട് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​ ജ​യ​ക​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മ​തി​ദാ​യ​ക​ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഇ​ല​ക്ട​റ​ൽ ക്ല​ബ് ജി​ല്ലാ മാ​സ്റ്റ​ർ ട്രെ​യി​ന​ർ ടി.​ സ​ത്യ​ൻ ക്ലാ​സെ​ടു​ത്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്.​കെ. ഷാ​നി​മോ​ൾ ആ​ശം​സ അ​റി​യി​ച്ചു. അ​ധ്യാ​പ​ക​രാ​യ ബി​നോ​യി, വി.​ നി​തി​ൻ, എം.​ ഗീ​തു, എ​സ്.​ സ​ഞ്ജ​യ്, വി.​എം. ജ​യ​ന്തി, കെ. ​ശ്രീ​ജ, കെ.​ സു​ജ, അ​ഖി​ല, ധ​ന്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. ഉ​ച്ച​ക​ഴി​ഞ്ഞ് അ​ട്ട​പ്പാ​ടി കൂ​ട​ൻ ചാ​ള ഉൗ​രി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വോ​ട്ട​റും അ​ന്ധ​യു​മാ​യ പൊ​ന്നി​യ​മ്മ​യെ ഇ​ല​ക്ട്ര​ൽ ലി​റ്റ​റ​സി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.
പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി മാ​ഞ്ഞൂ​രാ​ൻ, എ​സ്എം​സി അം​ഗം ആ​ഷ വി​ൽ​സ​ണ്‍ വി​ദ്യാ​ർഥി​ക​ളാ​യ ആ​ർ. ​ര​ഞ്ജി​ത്ത്, വി.​ സം​ഗീ​ത എ​ന്നി​വ​ർ ച​ട​ങ്ങി​ൽ നേ​തൃ​ത്വം ന​ല്കി.