മ​ന്ത്രി കെ. കൃ​ഷ്ണ​ൻ​കു​ട്ടി പ​താ​ക ഉ​യ​ർ​ത്തും
Wednesday, January 26, 2022 12:25 AM IST
പാ​ല​ക്കാ​ട്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​മൈ​താ​ന​ത്ത് ഇന്നു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വൈ​ദ്യു​തിമ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി രാ​വി​ലെ ഒ​ന്പതി​ന് ദേ​ശീ​യപ​താ​ക ഉ​യ​ർ​ത്തും. പ​രി​പാ​ടി​യി​ൽ ജി​ല്ലാ കള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജെ. ​മാ​ത്യൂ​നാ​ണ് പ​രേ​ഡ് ചു​മ​ത​ല. എ.​ആ​ർ.​ പോ​ലീ​സ്, കെഎപി സെ​ക്ക​ന്‍റ് ബ​റ്റാ​ലി​യ​ൻ, ലോ​ക്ക​ൽ പോ​ലീ​സ്, ലോ​ക്ക​ൽ പോ​ലീ​സ് വ​നി​താ വി​ഭാ​ഗം എ​ന്നി​ങ്ങ​നെ നാ​ല് പ്ല​റ്റൂ​ണു​ക​ൾ പ​രേ​ഡി​ൽ അ​ണി​നി​ര​ക്കും.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​ന​മി​ല്ലെ​ന്ന് ജി​ല്ലാ ക​ളക്ട​ർ അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ൾ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​റ​പ്പാ​ക്കും. ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് കോ​ട്ട​മൈ​താ​ന​ത്തേ​ക്ക് ഒ​രു വ​ഴി​യി​ലൂ​ടെ മാ​ത്ര​മാ​വും പ്ര​വേ​ശ​നം.