"നെ​ല്ല​റ​യു​ടെ വി​ക​സ​ന കാ​ഴ്ച​ക​ൾ': വാ​ഹ​ന പ​ര്യ​ട​നം ഇന്നുമുതൽ
Friday, January 28, 2022 12:16 AM IST
പാ​ല​ക്കാ​ട് : ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ക്കാ​റി​ന്‍റെ ജ​നോ​പ​ക​ര​പ്ര​ദ​മാ​യ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ൾ, വി​ക​സ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യ്യാ​റാ​ക്കി​യ വീ​ഡി​യോ​ക​ൾ, പോ​സ്റ്റ​റു​ക​ൾ, മൂ​വിം​ഗ് പോ​സ്റ്റ​റു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ’നെ​ല്ല​റ​യു​ടെ വി​ക​സ​ന കാ​ഴ്ച​ക​ൾ’ പ്ര​ദ​ർ​ശ​ന വാ​ഹ​ന പ​ര്യ​ട​ന​ത്തി​ന് ജി​ല്ല​യി​ൽ ഇ​ന്നുരാ​വി​ലെ 10.30 ന് ​തു​ട​ക്ക​മാ​വും.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് നി​ന്നും ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ർ​ശ​ന വാ​ഹ​ന പ​ര്യ​ട​നം ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ഇന്നുമു​ത​ൽ ഫെ​ബ്രു​വ​രി ഏ​ട്ട് വ​രെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഒ​ഴി​കെ ഒ​രു ദി​വ​സം 10 കേ​ന്ദ്ര​ങ്ങ​ൾ എ​ന്ന ക്ര​മ​ത്തി​ൽ 10 ദി​വ​സം 100 കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​ന വാ​ഹ​ന​മെ​ത്തും.

റേ​ഡി​യോ​ള​ജി​സ്റ്റ് ഒ​ഴി​വ്

പാ​ല​ക്കാ​ട് : ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ റേ​ഡി​യോ​ള​ജി​സ്റ്റ് ത​സ്തി​ക​യി​ൽ താ​ല്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് സ​മി​തി മു​ഖേ​ന അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത എം.​ബി.​ബി.​എ​സ്, ഡി.​എം.​ആ​ർ.​ഡി/​എം.​ഡി റേ​ഡി​യോ ഡ​യ​ഗ്നോ​സി​സ്(​ടി.​സി.​എം. സി ​ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധം).

പ്രാ​യ​പ​രി​ധി 2022 ജ​നു​വ​രി ഒ​ന്നി​ന് 18-50 ഇ​ട​യി​ലാ​യി​രി​ക്ക​ണം. പ്ര​വൃ​ത്തി പ​രി​ച​യം അ​ഭി​കാ​മ്യം. താ​ത്പ​ര്യ​മു​ള്ള​വ​ർ പ്രാ​യം, യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പു​മാ​യി ജ​നു​വ​രി 31 ന് ​വൈ​കി​ട്ട് അ​ഞ്ചി​ന​കം വെബ്സൈറ്റിൽ ൽ ​അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ഫോ​ണ്‍ 0491- 2533327, 2534524.