കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നു പ​രിക്ക്
Friday, January 28, 2022 12:18 AM IST
പാ​ല​ക്കാ​ട്: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ന് പ​രിക്ക്. ക​രി​ന്പാ​റ ചെ​വു​ണ്ണി സ്വ​ദേ​ശി കെ. ച​ന്ദ്ര(46)​നാ​ണ് പ​രിക്കേ​റ്റ​ത്.

പാ​ല​ക്കാ​ട് ഡി​പ്പോ​യി​ൽ ജോ​ലി​ക്കാ​യി ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഞ്ച​ര​ക്ക് ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ​ നെന്മാറ പ​ല്ലാ​വൂ​ർ വി​ദ്യാ​ല​യ​ത്തി​ന് പ​രി​സ​ര​ത്ത് കാ​ട്ടു​പ​ന്നി സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ട്ടി​ൽ നി​ന്നും ഓ​ടി​വ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​ൽ നി​ന്ന് നി​ന്ന് തെ​റി​ച്ചുവീ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ന്ന ച​ന്ദ്ര​നെ അ​ത് വ​ഴി പ്ര​ഭാ​ത സ​വാ​രി​ക്ക് എ​ത്തി​യ ആ​ളാ​ണ് ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച് ജി​ല്ലാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​ന​ട്ടെ​ല്ലി​ന് പ​രു​ക്കേ​റ്റ​തി​നാ​ൽ നി​വ​ർ​ന്ന് ഇ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ ദി​വ​സം വി​ശ്ര​മ​ത്തി​ന് എ​ല്ലു രോ​ഗ വി​ദ​ഗ്ധ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

​ല്ലാ​വൂ​ർ കൊ​ടു​വാ​യൂ​ർ റോ​ഡി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​ണ് കാ​ട്ടു​പ​ന്നി​ക​ൾ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.