നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യ വ്യാ​പാ​രി അ​റ​സ്റ്റി​ൽ
Saturday, January 29, 2022 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ : ടീ​ച്ചേ​ഴ്സ് കോ​ള​നി​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ചെ​യ്ത വ്യാ​പാ​രി​യെ അ​റ​സ്റ്റു ചെ​യ്തു. ടീ​ച്ചേ​ഴ്സ് കോ​ള​നി അ​മൃ​ത ലിം​ഗം (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​യാ​ൾ ന​ട​ത്തു​ന്ന പ​ല​ച​ര​ക്കു​ക​ട​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ വി​ല്ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ​ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രി​യ നാ​യ്ക്ക​ൻപാ​ള​യം പോ​ലീ​സ് ക​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നൂ​റ് കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത പോ​ലീ​സ് പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.