പൊ​ട്ടി​യ പൈ​പ്പ് ഇ​പ്പോ​ഴും പു​ഴ​യി​ൽത​ന്നെ
Saturday, January 29, 2022 12:48 AM IST
മ​ല​ന്പു​ഴ : ആ​ദ്യ പ്ര​ള​യ​ത്തി​ൽ പൊ​ട്ടി​വീ​ണ ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പു​ക​ൾ ഇ​പ്പോ​ഴും വീ​ണി​ട​ത്തു ത​ന്നെ കി​ട​ക്കു​ന്നു. മ​ല​ന്പു​ഴ മു​ക്കെ പു​ഴ​യു​ടെ ക​ടു​ക്കാം​കു​ന്നം നി​ലം​പ​തി പാ​ല​ത്തി​ന​ടി​യി​ലാ​ണ് വ​ലി​യ കു​ഴ​ൽ പൈ​പ്പു​ക​ൾ കി​ട​ക്കു​ന്ന​ത്.

മ​ല​ന്പു​ഴ​യി​ൽ നി​ന്നും ന​ഗ​ര​ത്തി​ലെ വാ​ട്ട​ർ ടാ​ങ്കു​ക​ളി​ലേ​ക്കു വെ​ള്ളം പ​ന്പു ചെ​യ്യു​ന്ന പൈ​പ്പ് ലൈ​നാ​ണ് അ​ന്നു പൊ​ട്ടി​വീ​ണ​ത്. പു​തി​യ​വ കൊ​ണ്ടുവ​ന്ന് യോ​ജി​പ്പി​ച്ചു ശ​രി​യാ​ക്കി​യെ​ങ്കി​ലും പ​ഴ​യ​ത് പു​ഴ​യി​ൽ ത​ന്നെ കി​ട​ക്കു​ന്ന​ത് എ​ടു​ത്തു മാ​റ്റ​ണ​മെ​ന്നാ​ണു പ​രി​സ​ര​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.