അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പ​ട്ടാ​ന്പി പാ​ലം നേ​ര​മി​രു​ണ്ടാ​ൽ അ​ന്ധ​കാ​ര​ത്തി​ൽ
Saturday, January 29, 2022 12:52 AM IST
ഷൊ​ർ​ണൂ​ർ:​ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പ​ട്ടാ​ന്പി പാ​ലം നേ​ര​മി​രു​ണ്ടാ​ൽ അ​ന്ധ​കാ​ര​ത്തി​ൽ. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും ഒ​ട്ടേ​റെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന പാ​ല​മാ​ണി​ത്.

രാ​ത്രി​യാ​യാ​ൽ ഭീ​തി​യോ​ടു കൂ​ടി മാ​ത്രം വേ​ണം ഇ​തു​വ​ഴി യാ​ത്ര ചെ​യ്യാ​ൻ. പ്ര​ള​യ​ങ്ങ​ൾ​ക്കു​ശേ​ഷം പ​ട്ടാ​ന്പി പാ​ല​ത്തി​നു​മു​ക​ളി​ൽ വ​ഴി​വി​ള​ക്കു​ക​ളി​ല്ല​ാത്ത​താ​ണ് മു​ഖ്യകാ​ര​ണം. 2018ലെ ​പ്ര​ള​യ​ത്തി​ൽ കൈ​വ​രി​ക​ൾ ഒ​ലി​ച്ചു​പോ​യ​തോ​ടെ ഇ​തി​നു​മു​ക​ളി​ലാ​യി സ്ഥാ​പി​ച്ചി​രു​ന്ന വി​ള​ക്കു​ക​ളും പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞു​വീ​ണി​രു​ന്നു.

പി​ന്നീ​ട് കൈ​വ​രി​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാപി​ച്ചി​ല്ല. ന​ട​പ്പാ​ത​യി​ല്ലാ​ത്ത പാ​ലം​വ​ഴി നി​ല​വി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​തി​യോ​ടെ​വേ​ണം സ​ഞ്ച​രി​ക്കാ​ൻ. മു​ന്പ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്പോ​ണ്‍​സ​ർ​മാ​രെ ക​ണ്ടെ​ത്തി​യാ​ണ് പാ​ല​ത്തി​ൽ വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​ത്.

ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വൈ​കീ​ട്ട് അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും പാ​ല​ത്തി​ലൂ​ടെ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന​ത്. വീ​തി​കു​റ​ഞ്ഞ കൈ​വ​രി​ക്കും ഫു​ട്പാ​ത്തി​ല്ലാ​യ്മ​യ്ക്കും പു​റ​മേ പാ​ല​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ൾകൂ​ടി അ​ണ​ഞ്ഞ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ശ​രി​ക്കും ദു​രി​ത​ത്തി​ലാ​ണ്. പ​ട്ടാ​ന്പി പാ​ല​ത്തി​ന​പ്പു​റ​ത്തു​ള്ള ഹൗ​സിംഗ് കോ​ള​നി​ക​ളി​ലും മ​റു​നാ​ട​ൻ തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ഇ​തി​നാ​ൽ ബു​ദ്ധി​മു​ട്ടി​ലാ​ണ്.

ഇ​രു​ന്പു​പൈ​പ്പു​കൊ​ണ്ടു​ള്ള കൈ​വ​രി​യാ​ണ് പ​ട്ടാ​ന്പി പാ​ല​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. വീ​തി കു​റ​ഞ്ഞ പാ​ല​ത്തി​ലൂ​ടെ ഒ​രേ​സ​മ​യം ര​ണ്ടു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്.

പു​തി​യ പാ​ല​ത്തി​ന് കി​ഫ്ബി​യി​ൽ ഫ​ണ്ട​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വാ​ത്ത​തി​നാ​ൽ വൈ​കു​ക​യാ​ണ്. സ​ർ​വേ പൂ​ർ​ത്തി​യാ​യി പ്ര​വൃ​ത്തി​ക്കു ക​രാ​ർ ആ​യാ​ലും പ​ണി പൂ​ർ​ത്തി​യാ​വാ​ൻ വ​ർ​ഷ​ങ്ങ​ളെ​ടു​ക്കും. അ​തു​വ​രെ പ​ഴ​യ പാ​ല​ത്തി​ൽ സു​ര​ക്ഷി​ത​യാ​ത്ര​യ്ക്ക് അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.​ എ​ന്നാ​ൽ ഇ​ക്കാ​ര്യം അ​ധി​കൃ​ത​ർ മ​ന:പൂ​ർ​വം അവ​ഗ​ണി​ക്കു​ക​യാ​ണ്