മധുവിന്‍റെ കു​ടും​ബ​ത്തെ പോ​ലീ​സ് സ​ന്ദ​ർ​ശി​ച്ചു
Saturday, January 29, 2022 12:52 AM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി​യി​ൽ ആ​ൾ​ക്കൂ​ട്ടം കൊ​ല​പ്പെ​ടു​ത്തി​യ ആ​ദി​വാ​സി യു​വാ​വി​ന്‍റെ കു​ടും​ബ​ത്തെ പോ​ലീ​സ് സ​ന്ദ​ർ​ശി​ച്ചു. പു​തി​യ സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

അ​ഗ​ളി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽനി​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. നി​ല​വി​ലെ പ്രോ​സി​ക്യൂ​ട്ട​ർ വി.​പി. ര​ഘു​നാ​ഥ് ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഒ​ഴി​യു​ന്നു​വെ​ന്നു പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ​യറ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പു​തി​യ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കു​ന്ന​താ​യി ന​ട​പ​ടി​ക്കു തു​ട​ക്ക​മാ​യ​ത്.

ആ​ദി​വാ​സി സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യശേ​ഷം തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്നു പോ​ലീ​സി​നോ​ടു മ​ധു​വി​ന്‍റെ കു​ടും​ബം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല​ക്കേ​സ് പ്ര​തി​ക​ൾ സാ​ക്ഷി​ക​ൾ​ക്കു പ​ണം ന​ല്കി കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നുപു​റ​മെ കു​ടും​ബ​ത്തി​നുനേ​രെ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യും മ​ധു​വി​ന്‍റെ സ​ഹോ​ദ​രി സ​ര​സു ആ​രോ​പി​ച്ചി​രു​ന്നു. കൂ​റുമാ​റി​യാ​ൽ ര​ണ്ടുല​ക്ഷം രൂ​പ ന​ല്കാ​മെ​ന്നു പ​റ​ഞ്ഞ് ചി​ല​ർ പ്ര​ധാ​ന സാ​ക്ഷി​യെ സ​മീ​പി​ച്ചി​രു​ന്ന​താ​യും സ​ഹോ​ദ​രി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ രാ​ഷ്ടീ​യ സ​മ്മ​ർ​ദ​വു​മു​ണ്ട്. നി​ല​വി​ലെ അ​ന്വേ​ഷ​ണം പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ പ​ഴു​തൊരു​ക്കു​ന്ന​തി​നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കു​ടും​ബം ഉ​ന്ന​യി​ക്കു​ന്ന​ത്. ഈ ​ആ​വ​ശ്യ​വു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും കു​ടും​ബം പ​റ​യു​ന്നു.