ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ വെ​ള്ളി​മൂ​ങ്ങക്കുഞ്ഞു​ങ്ങ​ളെ കാ​ട്ടി​ൽ വി​ട്ടു
Saturday, January 29, 2022 12:55 AM IST
ത​ത്ത​മം​ഗ​ലം : ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തു ആ​ൾ സ​ഞ്ചാ​ര​മി​ല്ലാ​ത്ത മു​റി​യി​ൽ ക​ണ്ടെ​ത്തി​യ മൂ​ന്ന് വെ​ള്ളി മൂ​ങ്ങ കു​ഞ്ഞു​ങ്ങ​ള കാ​ട്ടി​ൽ വി​ട്ടു. വി​വ​രം അ​റി​ത്തെ​ത്തി​യ വ​ന​പാ​ല​ക​രാ​ണ് സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ൽ കൊ​ണ്ടു​പോ​യത്.

ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​രാ​ട്ടാ ക്ലാ​സി​ലേ​ക്കു പോ​വു​ന്ന യു​വാ​ക്ക​ളാ​ണ് മൂ​ങ്ങ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. അ​സ്വ​ഭാ​വി​ക​മാ​യി ശ​ബ്ദം ഉ​ണ്ടാ​വു​ന്ന​ത് ശ്ര​ദ്ധ​യി​ൽപെ​ട്ട് യു​വാ​ക്ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ളാ​ണ് മൂ​ങ്ങ കു​ഞ്ഞു​ങ്ങ​ളെ ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കി​ട​യി​ൽ കാ​ണാ​പ്പെ​ട്ട​ത്.

കൊ​ല്ല​ങ്കോ​ട് റെ​യ്ഞ്ച് ഫോ​റ​സ്റ്റ​റും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി കു​ഞ്ഞു​ക്ക​ളെ ശേ​ഖ​രി​ച്ച് കൊ​ണ്ടുപോ​വു​ക​യും പി​ന്നീ​ട് വെ​റ്റി​ന​റി ഡോ​ക്ട​റെ കാ​ണി​ച്ച​തി​ൽ ആ​രോ​ഗ്യ​നി​ല സു​ര​ക്ഷി​ത​മ​ണെ​ന്നുക​ണ്ടെ​ത്തി​യി​രു​ന്നു.

പി​ന്നീ​ട് സീ​താ​ർ​കു​ണ്ട് വ​ന​മേ​ഖ​ല​യി​ൽ സു​ര​ക്ഷി​ത സ്ഥ​ല​ത്ത് മു​ങ്ങ കു​ഞ്ഞു​ങ്ങ​ളെ വി​ട്ട​താ​യും വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു. കു​ഞ്ഞു​ങ്ങ​ളെ ക​ണ്ട സ്ഥ​ല​ത്താ​യി വ​ലി​പ്പം കു​ടി​യ മു​ങ്ങ​യെ കാ​ക്ക​ക​ൾ ആ​ക്ര​മി​ക്കു​ന്ന​തും ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ യു​വാ​ക്ക​ൾ ക​ണ്ടി​രു​ന്നു.

ര​ണ്ടു ദി​വ​സം മു​ൻ​പാ​യി​രു​ന്നു സം​ഭ​വം. മൂ​ങ്ങ കു​ഞ്ഞു​ങ്ങ​ൾ​ക്കു മു​ന്നാ​ഴ്ച​ത്തോ​ളം പ്രാ​യം ക​ണ​ക്കാ​ക്കു​ന്നു​ണ്ട്.