വീടിനു മുകളിലേക്കു തെങ്ങുവീണു
Saturday, January 29, 2022 12:55 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ശ​ക്ത​മാ​യ കാ​റ്റി​ൻ വീ​ടി​നു മു​ക​ളി​ലേ​ക്കു തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു. തി​രു​വി​ഴാം​കു​ന്ന് സി​പിഎയുപി ​സ്കൂ​ളി​നു സ​മീ​പ​ത്തെ കൊ​ങ്ങ​ത്ത് സു​ഹൈ​ർ അ​ലി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ഇന്നലെ വൈ​കീ​ട്ട് മൂ​ന്ന് മ​ണി​യോ​ടെ ഉ​ണ്ടാ​യ കാ​റ്റി​ൽ തെ​ങ്ങ് വീ​ണ​ത്.

വീ​ടി​നു മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന വാ​ട്ട​ർ ടാ​ങ്കും അ​ടു​ക്ക​ള വ​ശ​ത്തെ പു​ക കു​ഴ​ലും പൂ​ർ​ണ​മാ​യും പാ​ര​പ​റ്റ് ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. സം​ഭ​വ സ​മ​യ​ത്ത് ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളും വീ​ടി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല.