റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡു​ക​ൾ​ക്ക് വാ​ട​ക​ വേ​ണ​മെ​ന്നു റെ​യി​ൽ​വേ
Friday, May 6, 2022 12:11 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം, പാ​ല​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡു​ക​ൾ​ക്ക് വാ​ട​ക​വേ​ണ​മെ​ന്ന് വീ​ണ്ടും റെ​യി​ൽ​വേ​യു​ടെ ക​ട്ടാ​യം. പാ​ല​പ്പു​റം, ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രെ​ത്തു​ന്ന റോ​ഡി​നാ​ണ് ന​ഗ​ര​സ​ഭ​യോ​ട് വീ​ണ്ടും റെ​യി​ൽ​വേ വാ​ട​ക ചോ​ദി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​ൽ വാ​ട​ക ഒ​ഴി​വാ​ക്കി ത​ര​ണ​മെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷ​വും ന​ഗ​ര​സ​ഭ റെ​യി​ൽ​വേ​യ്ക്ക് അ​പേ​ക്ഷ ന​ല്കി​യി​രു​ന്നു.

ഇ​തു പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വാ​ട​ക ന​ല്ക​ണ​മെ​ന്ന​റി​യി​ച്ച് വീ​ണ്ടും ദ​ക്ഷി​ണ റെ​യി​ൽ​വേ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ ക​ത്ത് ന​ഗ​ര​സ​ഭ​ക്ക് ന​ല്കി​യി​രി​ക്കു​ന്ന​ത്. 2020 മു​ത​ൽ 2022വ​രെ​യു​ള​ള വ​ർ​ഷ​ത്തെ വാ​ട​ക കു​ടി​ശി​ക 7.35 ല​ക്ഷം രൂ​പ​യ​ട​ക്ക​ണ​മെ​ന്നാ​ണ് ക​ത്തി​ൽ പ​റ​യു​ന്ന​ത്. തു​ക അ​ട​യ്ക്കാ​ത്ത പ​ക്ഷം റോ​ഡ് അ​ട​ച്ചു​കെ​ട്ടാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ആ​ർ.​എ​സ്. റോ​ഡി​ലെ പ​ഴ​യ തി​യേ​റ്റ​ർ പ​രി​സ​രം മു​ത​ലു​ള്ള ഭാ​ഗ​ത്തെ റോ​ഡ് റെ​യി​ൽ​വേ ഭൂ​മി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. തെ​ന്ന​ടി ബ​സാ​ർ, സു​ന്ദ​ര​യ്യ​ർ റോ​ഡ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​രും റെ​യി​ൽ​വേ സ്റ്റേ​ഷ​നും ഭാ​ര​ത​പ്പു​ഴ​യ്ക്കും ഇ​ട​യി​ൽ താ​മ​സി​ക്കു​ന്ന​വ​രും ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പൊ​തു​വ​ഴി​യാ​യും ഈ ​വ​ഴി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഒ​റ്റ​പ്പാ​ല​ത്തെ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രാ​ണ് ഈ ​വ​ഴി കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് ന​വീ​ക​രി​ക്കാ​ൻ റെ​യി​ൽ​വേ​യോ​ട് അ​നു​മ​തി​യും ന​ഗ​ര​സ​ഭ തേ​ടി​യി​രു​ന്നു. ആ ​അ​നു​മ​തി​യും ഇ​തു​വ​രെ ന​ല്കി​യി​ട്ടി​ല്ല. ഇ​തോ​ടെ ന​വീ​ക​ര​ണ​വും മു​ട​ങ്ങി.

റെ​യി​ൽ​വേ വാ​ട​ക വേ​ണ​മെ​ന്ന് പ​റ​യു​ന്ന പാ​ല​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ റോ​ഡ് ഏ​തെ​ന്ന് ഇ​പ്പോ​ഴും ന​ഗ​ര​സ​ഭ​യ്ക്ക് അ​റി​വി​ല്ല. വ്യ​ക്ത​ത ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ റെ​യി​ൽ​വേ​ക്ക് ക​ത്ത് ന​ല്കി​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴും പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല. ഏ​തെ​ന്നു​പോ​ലും വ്യ​ക്ത​മാ​ക്കാ​ത്ത റോ​ഡി​നാ​ണ് ല​ക്ഷ​ങ്ങ​ൾ വാ​ട​ക വേ​ണ​മെ​ന്ന് റെ​യി​ൽ​വേ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വാ​ട​ക ന​ല്കാ​ത്ത പ​ക്ഷം റോ​ഡ് കെ​ട്ടി​യ​ട​യ്ക്കു​മെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ പ്ര​തി​ക​ര​ണം.

ബ​സ്‌​സ്റ്റാ​ൻ​ഡി​ന് പി​റ​കി​ലൂ​ടെ റെ​യി​ൽ​വേ​സ്റ്റേ​ഷ​നു മു​ൻ​വ​ശം​വ​രെ ന​ഗ​ര​സ​ഭ പു​തി​യ റോ​ഡു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന​തി​നാ​ൽ റെ​യി​ൽ​വേ, റോ​ഡ് കെ​ട്ടി​യ​ട​ച്ചാ​ലും വാ​ട​ക​ന​ല്കേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് ഭ​ര​ണ​സ​മി​തി ക​ഴി​ഞ്ഞ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ സ്വീ​ക​രി​ച്ച​ത്.