കെ​സി​വൈ​എ​മ്മി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ കാന്പ​യി​നു തു​ട​ക്കം
Sunday, May 15, 2022 7:30 AM IST
പാ​ല​ക്കാ​ട്: കെ​സി​വൈ​എം പാ​ല​ക്കാ​ട് രൂ​പ​ത​യും ടെ​ന്പ​റ​ൻ​സ് മൂ​വ്മെ​ന്‍റ് പാ​ല​ക്കാ​ട് രൂ​പ​ത​യും സം​യു​ക്ത​മാ​യി ഒ​രു വ​ർ​ഷ​ക്കാലം നീ​ണ്ടു​നി​ല്ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ൻ മോ​ക്ഷ "അ​ക​ലാം അ​ക​റ്റാം’ ആ​രം​ഭി​ച്ചു.

ലോ​ഗോ പ്ര​കാ​ശ​ന​വും ഉ​ദ്ഘാ​ട​ന​വും ബിഷപ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ കെ​സി​വൈ​എം രൂ​പ​ത​ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് നെ​ല്ലി​ക്കാ​മ​ല​യ്ക്കും ടെ​ന്പ​റ​ൻ​സ് മൂ​വ്മെ​ന്‍റ് രൂ​പ​ത​ പ്ര​സി​ഡ​ന്‍റ് ബാ​ബു പീ​റ്റ​ർ​ക്കും ന​ല്കി​കൊ​ണ്ട് നി​ർ​വ​ഹി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ പത്തിന് പാ​ല​ക്കാ​ട് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ൽനി​ന്നും ആ​രം​ഭി​ച്ച് പാ​ല​ക്കാ​ട് ന​ഗ​ര​മ​ധ്യ​ത്തി​ലു​ടെ എ​ട്ടോ​ളം സ്ഥ​ല​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ വാ​ഹ​ന​യാ​ത്ര​യും ഫ്ലാ​ഷ് മോ​ബും ല​ഘുലേ​ഖ വി​ത​ര​ണ​വും ന​ട​ത്തി.

കെ​സി​വൈ​എം ഭാ​ര​വാ​ഹി​ക​ളാ​യ സ​നോ​ജ് നെ​ല്ലി​ക്കാ​മ​ല, അ​ഭി​ഷേ​ക് പു​ന്നാം​ത​ട​ത്തി​ൽ, ബി​ബി​ൻ കു​ര്യ​ൻ, ടീ​ന തോ​മ​സ്, ആ​ശ സേ​വി​യ​ർ, അ​ന്ന​മ്മ ജോ​സ​ഫ്, ധ​ന്യ​മോ​ൾ വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.