ഉൗ​ട്ടി ഫ്ല​വ​ർ ഷോ ​തുടങ്ങി
Sunday, May 15, 2022 7:32 AM IST
നീ​ല​ഗി​രി: ഉൗ​ട്ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യ ഫ്ല​വ​ർ ഷോ ​ഇ​ന്നലെ ആ​രം​ഭി​ച്ചു. ര​ണ്ടു ദി​വ​സ​ത്തേ​ക്കു ന​ട​ക്കു​ന്ന ഫ്ല​വ​ർ ഷോ ​യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് അ​ൽ ന​ഹ്യാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ല​ളി​ത​മാ​യാ​ണ് ആ​രം​ഭി​ച്ച​ത്. വ​നം മ​ന്ത്രി കെ.​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പു​ഷ്പാ​ല​ങ്കാ​ര​ങ്ങ​ൾ വീ​ക്ഷി​ച്ചു.

മു​പ്പ​ത്തൊ​ന്നാ​യി​രം റോ​സാ​പ്പൂ​ക്ക​ൾ കൊ​ണ്ട് ത​യാ​റാ​ക്കി​യ 15 അ​ടി ഉ​യ​ര​മു​ള്ള മ​ര​വീ​ട്, 50 ആ​യി​രം പൂ​ക്ക​ൾ കൊ​ണ്ട് ത​യാ​റാ​ക്കി​യ പി​യാ​നോ, മ​ഞ്ഞ​ക്ക​വ​ർ, ഫി​ലിം റോ​ൾ, ദി​ണ്ടി​ക്ക​ൽ പൂ​ട്ട്, കാ​ർ​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ൾ, ആ​പ്പി​ൾ, ക​പ്പ​ൽ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രു ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ അ​മൃ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഫ്ല​വ​ർ ഷോ ​സ​ന്ദ​ർ​ശി​ച്ചു.