നാ​ഗ​ർ​പാ​ട​ത്ത് പ​ന്നിശ​ല്യം രൂ​ക്ഷം
Sunday, May 15, 2022 11:27 PM IST
കൊ​ല്ല​ങ്കോ​ട് : പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ മു​ത​ല​മ​ട​യി​ൽ വൈ​കു​ന്നേ​ര​മാ​വു​ന്ന​തോ​ടെ പൊ​തു​റോ​ഡി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട യാ​ത്ര പോ​ലും ഭീ​തി​യി​ൽ.
നാ​ഗ​ർ​പാ​ടം, തു​പ്പ​ൽ​ച്ചു​ള്ള, ക​ല്ലു​വെ​ട്ടു​ള്ള, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ന്നി​ക്കു​ട്ട സ​ഞ്ചാ​രം കൂ​ടു​ത​ലാ​യു​ള്ള​ത്.
വ​ന്യ​മൃ​ഗം വി​ള​നാ​ശം വ​രു​ത്തു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തോ​ള​മാ​യി ക​ർ​ഷ​ക​ർ നെ​ല്ല്, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ കൃ​ഷി​യി​റ​ക്കാ​തെ വ​യ​ൽ തി​രി​ശി​ട്ടി​രി​ക്കു​ക​യാ​ണ്.
രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​രി​ക​ൾ പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
ഈ ​മേ​ഖ​ല​യ്ക്കു സ​മീ​പം പു​ഴ​യി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ​പ്പോ​ലും പ​ന്നി​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ പോ​ലെ​യാ​ണ് സ​ഞ്ചാ​ര​രി​ക്കു​ന്ന​ത്. നാ​ഗ​ർ​പാ​ട​ത്ത് സ്ഥ​ല​പ​രി​യ​മി​ല്ലാ​തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് വ​ന്ന ബൈ​ക്ക് യാ​ത്രി​ക​നെ പ​ന്നി ദീ​ർ​ഘ​ദൂ​രം പി​ന്തു​ട​ർ​ന്നു തു​ര​ത്തി​യ സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ട്. വീ​ടു​ക​ളി​ലെ പ​ച്ച​ക്ക​റി ചെ​ടി​ക​ളെ ന​ശി​പ്പി​ക്കു​ന്നു​മു​ണ്ട്.