അ​ഴു​ക്കുചാ​ൽ ന​വീ​ക​ര​ണ​ത്തി​ന് 13.50 ല​ക്ഷത്തിന്‍റെ ഭ​ര​ണാ​നു​മ​തി
Sunday, May 15, 2022 11:30 PM IST
ഷൊ​ർ​ണൂ​ർ : തൃ​ത്താ​ല പ​ടി​ഞ്ഞാ​റ​ങ്ങാ​ടി എ​ജെ​ബി സ്കൂ​ളി​ന് മു​ന്നി​ലെ അ​ഴു​ക്കുചാ​ൽ ന​വീ​ക​ര​ണ​ത്തി​ന് 13.50 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് വി​ളി​ച്ചു ചേ​ർ​ത്ത പ്ര​ധാ​ന അ​ധ്യാ​പ​ക​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഈ ​വി​ഷ​യം ഉ​ന്ന​യി​ക്ക​പ്പെ​ട്ട​ത്.
ഈ ​അ​ഴു​ക്കു​ചാ​ൽ പൂ​ർ​ണമാ​യും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും കാ​ടു പി​ടി​ച്ചു മൂ​ടി​യ​തി​നാ​ൽ കു​ട്ടി​ക​ൾ ചാ​ലി​ൽ വീ​ണു ഗു​രു​ത​ര​മാ​യ അ​പ​ക​ടം പ​റ്റാ​നി​ട​യു​ള്ള​തി​നാ​ൽ ഉ​ട​ൻ പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ല​ക്കാ​ട് പൊ​ന്നാ​നി പ്ര​ധാ​ന പാ​ത​യി​ൽ പ​ടി​ഞ്ഞാ​റ​ങ്ങാ​ടി സെ​ന്‍റ​റി​ൽ ആ​ണ് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ഈ ​അ​ഴു​ക്ക് ചാ​ൽ എ​ന്ന​ത് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ദ്ധി​പ്പി​ക്കു​ന്നു.
പ്ര​ധാ​ന അ​ധ്യാ​പി​ക ഉ​ന്ന​യി​ച്ച ഈ ​പ്ര​ശ്നം അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ സ്പീ​ക്ക​ർ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
അ​തി​ൻ​പ്ര​കാ​രം ഈ ​അ​ഴു​ക്കു​ചാ​ൽ പു​തു​ക്കി പ​ണി​യു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ 13.5 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്.
പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പുത​ന്നെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ല്കി​യി​ട്ടു​ള്ള​താ​യും സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.