വ​സ്ത്ര നി​ർ​മാ​ണ ക​ന്പ​നി​ക​ൾ സ​മ​രം തുടങ്ങി
Monday, May 16, 2022 11:49 PM IST
തി​രു​പ്പൂ​ർ: നൂ​ൽ വി​ല നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് തി​രു​പ്പൂ​രി​ൽ വ​സ്ത്ര നി​ർ​മാ​ണ ക​ന്പ​നി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. ഈ ​മാ​സം മാ​ത്രം നൂ​ലി​ന് 40 മു​ത​ൽ 470 രൂ​പ വ​രെ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​ത് വ​സ്ത്ര നി​ർ​മാ​താ​ക്ക​ളെ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് ത​ള്ളി​വി​ടു​ന്ന​ത്.
അ​തി​നാ​ൽ നൂ​ൽ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് തി​രൂ​പ്പൂ​രി​ലെ ആ​യി​ര​ത്തി​ലേ​റെ വ​സ്ത്ര നി​ർ​മാ​ണ​സ്ഥ​പ​ന​ങ്ങ​ളും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും 16,17 തി​യതി​ക​ളി​ലാ​യി പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. ഇ​തു മൂ​ലം 360 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ക.