കു​ടും​ബ സം​ര​ക്ഷ​ണ ഫ​ണ്ട് ഉ​ദ്ഘാ​ട​നം
Monday, May 16, 2022 11:50 PM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ സം​ര​ക്ഷ​ണ ഫ​ണ്ട് ഉ​ദ്ഘാ​ട​നം മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് നിർവഹിച്ചു.
ഗാ​ന്ധി​പു​രം ലൂ​ർ​ദ്ദ് ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച ശേ​ഷം പി​തൃ​വേ​ദി രൂ​പ​ത ഡ​യ​റ​ക്ട​റും ഗാ​ന്ധി​പു​രം ഫൊ​റോ​ന ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ.​തോ​മ​സ് കാ​വു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​താ പി​തൃ​വേ​ദി സ​മാ​ഹ​രി​ച്ച ഫ​ണ്ട് രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും പി​തൃ​വേ​ദി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ കൈ​പ്പ​റ്റി.
ഓ​രോ ഇ​ട​വ​ക​യി​ലെ​യും നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം. പി​തൃ​വേ​ദി രൂ​പ​താ ഭാ​ര​വാ​ഹി​ക​ളാ​യ ജ​യ​്സ​ണ്‍ പു​ത്തൂ​ർ, റെ​ജി ജോ​സ​ഫ് നാ​രി​പ്പാ​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.