എ​ൻ​സി​സി വാർഷിക പരിശീലന ക്യാ​ന്പിനു തുടക്കം
Wednesday, May 18, 2022 12:25 AM IST
ഒ​റ്റ​പ്പാ​ലം : കേ​ര​ള എ​ൻ​സി​സി 28-ാമ​ത് ബ​റ്റാ​ലി​യ​ൻ ന​ട​ത്തു​ന്ന ഈ ​വ​ർ​ഷ​ത്തെ മൂ​ന്നാ​മ​ത് വാ​ർ​ഷി​ക പ​രി​ശീ​ല​ന ക്യാ​ന്പി​ന് പ​ത്തി​രി​പ്പാ​ല മൗ​ണ്ട് സീ​ന കാ​ന്പ​സി​ൽ തു​ട​ക്ക​മാ​യി.
31 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 600 കേ​ഡ​റ്റു​ക​ളും അ​ന്പ​തോ​ളം ഒ​ഫീ​ഷ്യ​ൽ​സും പ​ങ്കെ​ടു​ക്കു​ന്ന പ​ത്ത് ദി​വ​സ​ത്തെ റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​ന്പ് ക​മാ​ന്‍റിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ ആ​ഷി​ഷ് നോ​ട്ടി​യാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ല​ഫ്.​കേ​ണ​ൽ പ്രേം​ജി​ത്ത്, ക്യാ​ന്പ് അ​ഡ്ജൂ​റ്റ​ന്‍റ് ക്യാ​പ്റ്റ​ൻ ഡോ.​പി. അ​ബ്ദു, സു​ബേ​ദാ​ർ മേ​ജ​ർ ജി.​എ​സ്. പ്ര​കാ​ശം, സു​ബേ​ദാ​ർ ജി.​ അ​ജ​യ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ ക്യാ​ന്പി​ൽ പ​രി​ശീ​ല​നം ന​ല്കും. 25ന് ​ക്യാ​ന്പ് സ​മാ​പി​ക്കും.