പൂ​ർ​ത്തി​യാ​ക്കി​യ​ത് 1788 ലൈ​ഫ് മി​ഷ​ൻ വീ​ടു​ക​ൾ
Thursday, May 19, 2022 1:06 AM IST
പാ​ല​ക്കാ​ട് : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യ ര​ണ്ടാം നൂ​റ് ദി​ന ക​ർ​മ പ​രി​പാ​ടി​യി​ലൂ​ടെ ലൈ​ഫ് മി​ഷ​ൻ ജി​ല്ല​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത് 1788 വീ​ടു​ക​ൾ.
ജി​ല്ല​യി​ൽ ഇ​തു​വ​രെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 21,488 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ. പി. വേ​ലാ​യു​ധ​ൻ അ​റി​യി​ച്ചു.
3542 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ഇ​തു​കൂ​ടാ​തെ കൊ​ടു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ചി​റ്റൂ​ർ -ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലു​മാ​യി ര​ണ്ട് ലൈ​ഫ് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ല​ത്ത് 42 കു​ടും​ബ​ങ്ങ​ൾ​ക്കും കൊ​ടു​ന്പി​ൽ 36 കു​ടും​ബ​ങ്ങ​ൾ​ക്കും പാ​ർ​പ്പി​ടം ഒ​രു​ങ്ങും.
ജി​ല്ല​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച 1788 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റ്റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​കെ. ചാ​മു​ണ്ണി നി​ർ​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ക​ണ്ണാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ത അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്മ​യി ജോ​ഷി, ക​ണ്ണാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ദ​യ​ൻ സു​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി കെ. ​കെ കി​ഷോ​ർ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.പി. വേ​ലാ​യു​ധ​ൻ, കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​കെ. ദേ​വ​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം എം. ​ശ്രീ​ധ​ര​ൻ, കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം എ​ൻ.​എം. ഇ​ന്ദി​ര, വാ​ർ​ഡ് അം​ഗം സെ​ൽ​വ​ൻ, കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.