അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് റ​ബ​ർ​തൈ പോ​കു​ന്ന​തു കേ​ര​ള​ത്തി​ലെ നേ​ഴ്സ​റി​ക​ളി​ൽ നി​ന്ന്
Thursday, May 19, 2022 1:08 AM IST
വ​ട​ക്ക​ഞ്ചേ​രി : ഭൂ​വി​ല​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ കേ​ര​ള​ത്തി​ൽ റ​ബ​ർ ഉ​ല്പാ​ദ​ന ചെ​ല​വ് ഉ​യ​ർ​ന്നു നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​സാം, ത്രി​പു​ര, മേ​ഘാ​ല​യ, മ​ണി​പ്പൂ​ർ, പ​ശ്ചി​മ​ബം​ഗാ​ൾ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ റ​ബ​ർ കൃ​ഷി വ്യാ​പി​പ്പി​ച്ച് റ​ബ​ർ ഉ​ല്പാ​ദ​നം ഇ​ര​ട്ടി​യാ​ക്കാ​ൻ റ​ബ​ർ ബോ​ർ​ഡി​ന്‍റെ ബൃ​ഹ​ത് പ​ദ്ധ​തി. ഏ​ഴു​വ​ർ​ഷം നീ​ളു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​തി​നാ​യി ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഓ​രോ വ​ർ​ഷ​വും 10 ല​ക്ഷം റ​ബ​ർ തൈ​ക​ളെ​ങ്കി​ലും അ​ധി​ക​മാ​യി പ്ലാ​ന്‍റ് ചെ​യ്ത് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ റ​ബ​ർ കൃ​ഷി വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കൊ​ങ്ക​ണ്‍, ബെ​ല്ലാ​രി മേ​ഖ​ല​യി​ലും റ​ബ​ർ​കൃ​ഷി വ്യാ​പ​ന പ​ദ്ധ​തി​ക​ളു​ണ്ട്.

നി​ല​വി​ൽ ആ​റ​ര ല​ക്ഷം ട​ണ്‍ ആ​ണ് ഇ​ന്ത്യ​യി​ൽ റ​ബ​ർ ഉ​ല്പാ​ദ​നം. ഇ​ത് 2030ഓ​ടെ 15 ല​ക്ഷം ട​ണ്ണാ​ക്കി ഉ​യ​ർ​ത്തി ഇ​റ​ക്കു​മ​തി കു​റ​യ്ക്കു​ക​യാ​ണ് റ​ബ​ർ​കൃ​ഷി വ്യാ​പ​ന​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

11 ല​ക്ഷം ട​ണ്‍ റ​ബ​റാ​ണ് ഇ​ന്ത്യ​യി​ൽ പ്ര​തി​വ​ർ​ഷം ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. ഇ​തി​ൽ ഏ​ഴ​ര ല​ക്ഷം ട​ണ്‍ റ​ബ​റാ​ണ് ഇ​പ്പോ​ഴ​ത്തെ ഉ​ല്പാ​ദ​നം.

ആ​വ​ശ്യ​മാ​യി വ​രു​ന്ന ബാ​ക്കി റ​ബ​ർ ഇ​റ​ക്കു​മ​തി ചെ​യ്താ​ണ് ഡി​മാ​ന്‍റ് തു​ല​നം ചെ​യ്തു പോ​കു​ന്ന​ത്. റ​ബ​ർ വ്യാ​പ​ന പ​ദ്ധ​തി വ​ഴി ന​ഴ്സ​റി​ക​ളി​ൽ നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള റ​ബ​ർ തൈ ​ക​യ​റ്റു​മ​തി​യും കൂ​ടി​യി​ട്ടു​ണ്ട്. 105, 414, 430 ഇ​ന​ങ്ങ​ൾ​ക്കാ​ണ് ഏ​ജ​ൻ​സി​ക​ൾ വ​ഴി ഓ​ർ​ഡ​ർ ഉ​ള്ള​തെ​ന്ന് മു​ട​പ്പ​ല്ലൂ​ർ ദേ​വ​മാ​താ റ​ബ​ർ ന​ഴ്സ​റി ഉ​ട​മ കു​ഞ്ഞു​മോ​ൻ പ​റ​ഞ്ഞു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രും റ​ബ​ർ ഉ​ൽ​പ്പാ​ദ​ന​ത്തി​നാ​യി കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്. കേ​ര​ള​ത്തി​ലെ ഗ്രൂ​പ്പ് പ്രോ​സ​സിം​ഗ് സെ​ന്‍റ​റു​ക​ൾ (ജി​പി​സി) കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്ന് എ​ള​വ​ന്പാ​ടം മാ​തൃ​ക റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം ഡ​യ​റ​ക്ട​ർ ഡെ​ന്നി തെ​ങ്ങും​പ​ള്ളി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ഭൂവി​ല​തോ​ത് പ​രി​ഗ​ണി​ക്കു​ന്പോ​ൾ റ​ബ​ർ ഉ​ല്പാ​ദ​നം ലാ​ഭ​ക​ര​മ​ല്ല എ​ന്ന ക​ണ്ടെ​ത്ത​ലു​ക​ളാ​ണു​ള്ള​ത്. ഭൂ​മി​വി​ല അ​ത്ര​യും ഉ​യ​ർ​ന്ന​താ​ണ് കേ​ര​ള​ത്തി​ലേ​ത്. വി​ല​കൂ​ടി​യ ഭൂ​മി വാ​ങ്ങി അ​തി​ൽ റ​ബ​ർ പ്ലാ​ന്‍റ് ചെ​യ്ത് എ​ത്ര വ​രു​മാ​നം കി​ട്ടി​യാ​ലും അ​ത് ലാ​ഭ​ക​ര​മാ​കും എ​ന്ന് പ്ര​തീ​ക്ഷി​ക്കാ​നാ​കി​ല്ല. കേ​ര​ള​ത്തി​ലെ റ​ബ​ർ ഉ​ല്പാ​ദ​ന ചെ​ല​വ് വ​ള​രെ ഉ​യ​ർ​ന്ന​താ​ണ്. തോ​ട്ടം പ​രി​ച​ര​ണം ടാ​പ്പിം​ഗ് എ​ല്ലാം ചെ​ല​വേ​റി​യ​താ​യി.

പ​രി​ച​ര​ണ ചെ​ല​വ് കൂ​ടി​യ​തോ​ടെ ല​ക്ഷ​ക​ണ​ക്കി​ന് ഹെ​ക്ട​ർ പ്ര​ദേ​ശ​ത്തെ റ​ബ​ർ തോ​ട്ട​ങ്ങ​ൾ പ​രി​ച​ര​ണ​മോ, ടാ​പ്പി​ംഗോ ഇ​ല്ലാ​തെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.
എ​ന്നാ​ൽ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഉ​ല്പാ​ദ​ന​ക്ഷ​മ​ത കൂ​ടി നി​ല്ക്കു​ന്ന​തി​നാ​ലാ​ണ് കേ​ര​ള​ത്തി​ൽ റ​ബ​ർ കൃ​ഷി പി​ടി​ച്ചു​നി​ല്ക്കു​ന്ന​ത്.

റ​ബ​ർ കൃ​ഷി വ്യാ​പ​ന പ​ദ്ധ​തി​ക​ൾ വ​ഴി ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി വ​ലി​യ ന​ഷ്ട​ത്തി​ലാ​യി​രു​ന്ന റ​ബ​ർ ന​ഴ്സ​റി​ക​ൾ​ക്കെ​ല്ലാം ഇ​ത് വ​രു​മാ​ന കാ​ല​മാ​ണ്.