ജ​ല​ഗ​താ​ഗ​തത്തിനു ത​ട​സ​മാ​യ ചെ​ളി നീ​ക്കം ചെ​യ്തുതു​ട​ങ്ങി
Thursday, May 19, 2022 1:08 AM IST
മു​ത​ല​മ​ട: ഗോ​വി​ന്ദാ​പു​രം-​കൊ​ല്ല​ങ്കോ​ട് പ്ര​ധാ​ന പാ​ത​യാ​യ ചു​ള്ളി​യാ​ർ പു​ഴ പാ​ല​ത്തി​നു താ​ഴെ ചെളി വാ​ര​ൽ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ള​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പു​ഴ​ക​ളി​ലും ജ​ല​സ​ഞ്ചാ​ര വ​ഴി​ക​ളും സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചു​ള്ളി​യാ​ർ പു​ഴ​യി​ലും ശു​ചീ​ക​ര​ണം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.
ഈ ​സ്ഥ​ല​ത്ത് പാ​ഴ്ചെ​ടി​ക​ൾ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​തി​നാ​ൽ ജ​ല​ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മാ​വു​ന്ന​തി​നു പു​റ​മെ പ​ന്നി ശ​ല്യ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. മ​ണ്ണുമാ​ന്തി​യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗം പൂ​ർ​ണ​മാ​യും ന​വീ​ക​ര​ണം ന​ട​ത്തി വ​രി​ക​യാ​ണ്.
ചു​ള്ളി​യാ​ർ അ​ണ​ക്കെ​ട്ട് ക​വി​ഞ്ഞൊ​ഴു​കു​ന്ന ജ​ല​മാ​ണ് ഇ​തു​വ​ഴി പു​ളി​യ​ന്തോ​ണി പു​ഴ​യി​ൽ എ​ത്തു​ന്ന​ത്. 2018ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ പു​ളി​യന്തോണി പു​ഴ​പ്പാ​ലം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. 2021ൽ ​പാ​ലം പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.