റോ​ഡി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ഇ​ടി​ഞ്ഞ് ടി​പ്പ​ർലോറി മ​റി​ഞ്ഞു
Friday, May 20, 2022 12:48 AM IST
മം​ഗ​ലം​ഡാം: റോ​ഡി​നു സ​മീ​പ​ത്തെ ക​രി​ങ്ക​ൽ​ക്കെ​ട്ട് ഇ​ടി​ഞ്ഞ് ടി​പ്പ​ർ മ​റി​ഞ്ഞു. വാ​ഹ​നം തെ​ങ്ങി​ൽ ത​ട​ഞ്ഞ് നി​ന്ന​തി​നാ​ൽ ഡ്രൈ​വ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ച് മ​ണി​യോ​ടെ മം​ഗ​ലം​ഡാം ടൗ​ണി​ലാ​യി​രു​ന്നു സം​ഭ​വം.
ടൗ​ണി​നോ​ടുചേ​ർ​ന്ന് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ലേ​ക്ക് പു​തി​യ​താ​യി നി​ർ​മി​ച്ച റോ​ഡാ​യി​രു​ന്നു.

പാ​റ​മ​ണ​ലു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​ഡ് ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​ത്. ഇ​തോ​ടെ റോ​ഡ് ഇ​ടി​ഞ്ഞ് ടി​പ്പ​ർ മ​റി​യു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള തെ​ങ്ങി​ൽ ത​ട​ഞ്ഞുനി​ന്ന​ത് മ​റ്റു അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി.