ദേ​ശീ​യ ബോ​ക്സിംഗിൽ അഭിമാനമാകാൻ അ​ഖി​ല
Friday, May 20, 2022 12:48 AM IST
ഒ​റ്റ​പ്പാ​ലം: "ബെ​ല്ലാ​രി രാ​ജ'​യു​ടെ നാ​ട്ടി​ൽ പ​ന​മ​ണ്ണ​യു​ടെ അ​ഖി​ല കേ​ര​ള​ത്തി​ന്‍റെ ക​രു​ത്താ​വും.
ദേ​ശീ​യ ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലാ​ണ് പ​ന​മ​ണ്ണ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.
ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ൽ തു​ട​ങ്ങു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 50-52 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണു പ​ന​മ​ണ്ണ നാ​ഗ​ലോ​ടി​യി​ൽ മ​നോ​ജ്കു​മാ​ർ-​ല​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​ഖി​ല (13) സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​ര​ത്തു പൂ​ർ​ത്തി​യാ​യ സം​സ്ഥാ​ന​ത​ല ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​റ​ങ്ങി​യ അ​ഖി​ല സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണു ദേ​ശീ​യ​ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ അ​വ​സ​രം ഒ​രു​ങ്ങി​യ​ത്.
ബെ​ല്ലാ​രി​യി​ൽ ഇ​ന്നു മു​ത​ൽ 27 വ​രെ​യാ​ണു ചാ​ന്പ്യ​ൻ​ഷി​പ്.
ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന​ത​ല ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല​മാ​യി​രു​ന്നു നേ​ട്ടം.
ഇ​തി​നു​ശേ​ഷം ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച അ​ഖി​ല ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​ടി​ക്കൂ​ട്ടി​ലെ താ​ര​മാ​യ​ത്.