വടക്കഞ്ചേരി : വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറും.
വൈകീട്ട് അഞ്ചിന് തിരുനാളിനു തുടക്കം കുറിച്ച് രൂപത വികാരി ജനറാൾ മോണ്‍. ജീജോ ചാലയ്ക്കൽ കൊടിയേറ്റുകർമം നിർവഹിക്കും. വികാരി ഫാ. ജെയ്സണ്‍ കൊള്ളന്നൂർ, അസി.വികാരി ഫാ. അമൽ വലിയവീട്ടിൽ സഹകാർമികരാകും.
തുടർന്ന് ലദീഞ്ഞ് കുർബാന. നാളെ വൈകീട്ട് നാലിന് രൂപം എഴുന്നള്ളിക്കൽ, ലദീഞ്ഞ്, കുർബാന. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന പള്ളി അസി.വികാരിയും ഇടവകാംഗവുമായ ഫാ. ആനന്ദ് അന്പൂക്കൻ കാർമികനാകും. രൂപത മതബോധന വിഭാഗം ഡയറക്ടർ ഫാ. ജയിംസ് ചക്യാത്ത് സന്ദേശം നല്‍കും. തുടർന്ന് ഇടവകാംഗങ്ങളുടെ കലാവിരുന്ന്, സമ്മാനദാനം. പ്രധാന തിരുനാൾ ദിവസമായ 22ന് രാവിലെ 6.30നും 9.30നും കുർബാന. വൈകീട്ട് 3.30ന് ആഘോഷമായ തിരുനാൾ കുർബാന.
പാലക്കാട് സെന്റ് റാഫേൽ കത്തീഡ്രൽ പള്ളി വികാരി ഫാ.ജോഷി പുലിക്കോട്ടിൽ കാർമികത്വം വഹിക്കും. കാരുണികൻ മാസികയുടെ മുഖ്യപത്രാധിപർ ഫാ. ജോയ് ചെഞ്ചേരിയിൽ എംസിബിഎസ് സന്ദേശം നല്‍കും.
തുടർന്ന് ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം. 23ന് രാവിലെ 6.30ന് ഇടവകയിലെ മരിച്ചവർക്കായുള്ള കുർബാന. സീറോ മലബാർ സഭ വൈസ് ചാൻസിലർ (മൗണ്ട് സെന്റ് തോമസ് കാക്കനാട്) ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ കാർമികനാകും.
29ന് രാവിലെ 9.30ന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ബിഷപ് എമിരറ്റസ് മാർ ജേക്കബ് മനത്തോടത്ത് മുഖ്യകാർമികനാകും.
തുടർന്ന് സാൻജോ ഭവന പദ്ധതിയിലൂടെ മാതൃവേദിയും സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും നിർമിച്ചു നല്കുന്ന വീടുകളുടെ വെഞ്ചിരിപ്പ് കർമവും താക്കോൽദാനവും ബിഷപ് നിർവഹിക്കും.
തിരുനാളിന് മുന്നോടിയായുള്ള ഇടവക നവീകരണധ്യാനം നടന്നുവരികയാണ്. മലന്പുഴ മരിയനഗർ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോണ്‍ മരിയ വിയാനി ഒലക്കേങ്കിലാണ് വൈകീട്ട് 4.30 മുതൽ രാത്രി ഒന്‍പത് വരെയുള്ള ധ്യാനം നയിക്കുന്നത്.
ഇടവക വികാരി ഫാ. ജെയ്സണ്‍ കൊള്ളന്നൂർ, അസി.വികാരി ഫാ. അമൽ വലിയവീട്ടിൽ, കൈക്കാരന്മാരായ റെജി സെബാസ്റ്റ്യൻ, ഷാജി ആന്റണി ചിറയത്ത്, ജനറൽ കണ്‍വീനർ ടെന്നി തുറുവേലിൽ, വിവിധ കമ്മിറ്റി കണ്‍വീനർമാരായ ജോണി ഡയൻ കാരുവളളിൽ, വിൽസണ്‍ കൊള്ളന്നൂർ, ജോർജുകുട്ടി പുതു കളത്തിൽ, ടോമി ഈരൂരിക്കൽ, സോളി തോമസ് കാടൻകാവിൽ, സോബി മാളിയേക്കൽ, എബി ടോം പുതിയെടം, ബിജു തോമസ് കാടൻകാവിൽ, നവീൻ അന്പൂക്കൻ, സിസ്റ്റർ സീല, ബിജു പുലിക്കുന്നേൽ, ആകർഷ് ജയ്സണ്‍ മഞ്ഞളി, ബെൻ ബൈജു കരുനാട്ടിൽ, അഭിഷേക് നിജൊ ചൊവല്ലൂർ, ദേവാലയ ശുശ്രൂഷി ജോണ്‍ മണക്കളം എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.