ഗോ​ത്ര​കി​ര​ണം പദ്ധതിക്കു തുടക്കം
Friday, May 20, 2022 12:48 AM IST
പാ​ല​ക്കാ​ട് : കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ലെ യു​വ​തി-​യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ഉ​റ​പ്പാ​ക്കു​ന്ന​തി​നും നൈ​പു​ണ്യ​ശേ​ഷി വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മാ​യി രൂ​പം ന​ല്കി​യ "ഗോ​ത്ര​കി​ര​ണം' ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക​ല്ലാ​യി മാ​റു​മെ​ന്നു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ-​എ​ക്സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ.
ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ൽ ഗോ​ത്ര​കി​ര​ണം പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഗോ​ത്രസ​മൂ​ഹ​ത്തി​ന് ഇ​നി​യും പു​തി​യ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഏ​റ്റ​വും പി​ന്നാ​ക്കം നി​ല്ക്കു​ന്ന ഗോ​ത്ര വി​ഭാ​ഗ​ത്തെ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​തി​നു​ള്ള ഏ​റ്റ​വും ന​ല്ല വ​ഴി വി​ദ്യാ​ഭ്യാ​സ​മാ​ണ്.
ഗോ​ത്ര​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് ഏ​ത​റ്റം​വ​രെ​യും പ​ഠി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലു​ണ്ട്. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യും തൊ​ഴി​ൽ ന​ല്കു​ന്ന​തി​ലൂ​ടെ​യും മാ​ത്ര​മേ അ​വ​രെ മു​ന്നോ​ട്ടു കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ്രാ​ദേ​ശി​ക തൊ​ഴി​ൽ സാ​ധ്യ​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സ്വ​യം സം​ര​ഭ​ക​രാ​വാ​ൻ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
പോ​ലീ​സി​ൽ പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ന്‍റി​ലൂ​ടെ 100 ഗോ​ത്ര വി​ഭാ​ഗ​ക്കാ​രെ സ​ർ​ക്കാ​ർ ഉ​ൾ​പ്പെ​ടു​ത്തി. എ​ക്സൈ​സി​ലും അ​ത്ത​ര​ത്തി​ൽ 100 പേ​ർ​ക്ക് നി​യ​മ​നം ന​ൽ​കാ​ൻ പോ​വു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ട്ട​പ്പാ​ടി, വ​യ​നാ​ട്ടി​ലെ തി​രു​നെ​ല്ലി, ഇ​ടു​ക്കി​യി​ലെ ദേ​വി​കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം 5000 ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി അ​വ​രി​ൽ നി​ന്നും കു​റ​ഞ്ഞ​ത് 500 പേ​ർ​ക്കെ​ങ്കി​ലും തൊ​ഴി​ൽ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ബി​നു​മോ​ൾ അ​ധ്യ​ക്ഷ​യാ​യ പ​രി​പാ​ടി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി മു​ഖ്യാ​ഥി​തി​യാ​യി.
പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​സേ​തു​മാ​ധ​വ​ൻ, കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഇ.​ച​ന്ദ്ര​ബാ​ബു, കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പി.​ഐ. ശ്രീ​വി​ദ്യ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ പി. ​സെ​യ്ത​ല​വി, കു​ടും​ബ​ശ്രീ ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗം മ​രു​തി മു​രു​ക​ൻ, കു​ടും​ബ​ശ്രീ അ​ട്ട​പ്പാ​ടി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ മ​നോ​ജ് ബാ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.