റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് ത​ക​ർ​ന്നു​ണ്ടാ​യ ഗ​ർ​ത്ത​ങ്ങ​ൾ ശ​രി​യാ​ക്ക​ണം
Friday, May 20, 2022 12:50 AM IST
മു​ത​ല​മ​ട: കാ​ന്പ്ര​ത്ത്ച​ള്ള-​ന​ന്ദി​യോ​ട് റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ല്ക്കു​ന്ന​ത് വാ​ഹ​ന-​കാ​ൽ​ന​ട​യാ​ത്ര​കാ​ർ​ക്ക് ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. മു​ത​ല​മ​ട യു ​ടേ​ണ്‍ റോ​ഡി​ലാ​ണ് നി​ര​വ​ധി തു​ട​ർ ഗ​ർ​ത്ത​ങ്ങ​ൾ ഉ​ണ്ടാ​യി വെ​ള്ള​ക്കെ​ട്ട് രു​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ഏ​ക​ദേ​ശം 300 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ലു​ള്ള റോ​ഡ് മു​ത​ല​മ​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന​താ​ണ്. സ്റ്റേ​ഷ​ൻ പ​രി​ധി​യ്ക്ക​പ്പുറ​ത്തു​ള്ള പാ​ത വീ​തി കൂ​ട്ടി ന​വീ​ക​ര​ിച്ച് സ​ഞ്ചാ​ര സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​റു സ്വ​കാ​ര്യ ബ​സു​ക​ളും ച​ര​ക്കു ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​ര​ന്ത​ര സ​ഞ്ച​രി​ക്കു​ന്ന പാ​ത​യി​ലാ​ണ് ത​ട​സ​മാ​യി ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ച​ര​ക്ക് ക​ട​ത്തു ലോ​റി​ക​ൾ ഗ​ർ​ത്ത​ങ്ങ​ളി​ൽ ഇ​ടി​ച്ചി​റ​ങ്ങി യ​ന്ത്ര​ത​ക​രാ​റു​ണ്ടാ​യി വ​ഴി​യി​ൽ അ​ക​പ്പെ​ടു​ന്നു​മു​ണ്ട്. കൊ​ല്ല​ങ്കോ​ട് നി​ന്നും മീ​നാ​ക്ഷി​പു​രം ഭാ​ഗ​ത്തേ​ക്ക് ദു​ര​ക്കു​റ​വെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ മു​ത​ല​മ​ട വ​ഴി​യാണ് സ​ഞ്ചാ​രം. ക​ഴി​ഞ്ഞ മാ​സം പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ മേ​ല​ധി​കാ​രി​ക​ൾ മാ​ങ്ങ ക​യ​റ്റു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​വു​ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ എ​ത്തി​യി​രു​ന്നു. ഈ ​സ​മ​യ​ത്തു സ്ഥ​ല​വാ​സി​ക​ളും മാ​വു ക​ർ​ഷ​ക​രും മു​ത​ല​മ​ട സ്റ്റേ​ഷ​ൻ റോ​ഡ് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദനം ന​ല്കി​യി​രു​ന്നു. മാ​സ​ങ്ങ​ളായിട്ടും ന​ട​പ​ടി​ ഉ​ണ്ടാ​വാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.